11 ആങ്ങളമാർക്കൊപ്പം അനിയത്തിപ്രാവ്; വിവാഹ വീഡിയോ വൈറലാവുന്നു!

ദിവസവും നിരവധി വിവാഹവീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുന്നത്. വ്യ്ത്യസ്തങ്ങളായ കൺസപ്റ്റ് ആണ് ഇത്തരം വീഡിയോകൾ വൈറലാവാൻ കാരണം. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പതിനൊന്ന് സഹോദരന്മാരുടെ ഏക സഹോദരിയുടെ വിവാഹ വീഡിയോയാണ്…

ദിവസവും നിരവധി വിവാഹവീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുന്നത്. വ്യ്ത്യസ്തങ്ങളായ കൺസപ്റ്റ് ആണ് ഇത്തരം വീഡിയോകൾ വൈറലാവാൻ കാരണം. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പതിനൊന്ന് സഹോദരന്മാരുടെ ഏക സഹോദരിയുടെ വിവാഹ വീഡിയോയാണ് ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത്.


പാലക്കാട് ആലത്തൂർ സ്വദേശിനിയായ അർച്ചനയുടെ വിവാഹ വീഡിയോയാണ് വൈറലായത്. സഹോദരന്മാർക്കൊപ്പം അർച്ചന നടക്കുന്നതും അവളെ അവർ തൊട്ടിലാട്ടുന്നതുമാണ് വീഡിയോയിലുള്ളത്. കസിൻസ് ഉൾപ്പെടെ പതിനൊന്ന് സഹോദരങ്ങളുടെ ഏക സഹോദരിയാണ് അർച്ചന. വീഡിയോയിൽ പതിനൊന്ന് സഹോദരന്മാരുടെ ഏക അനിയത്തി പ്രാവാണ് എന്ന് പറയുന്നതും കാണാം.

അനിയത്തിപ്രാവ് എന്ന സിനിമയിലെ ‘ അനിയത്തിപ്രാവിന് പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. കസിന്‍സിന്‌റെ കൂടെ നടന്ന വരുന്ന അര്‍ച്ചനയെയും അതൊടൊപ്പം ആങ്ങളമാരെല്ലാം അര്‍ച്ചനയെ എടുത്ത് ഉഞ്ഞാലാട്ടുന്നതും വീഡിയോയില്‍ കാണാം. ഫോട്ടോഗ്രാഫർ സനോജ് കേശവാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതുവരെ പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.