ചെറു പുഞ്ചിരികൊണ്ട് ഫോട്ടോ നന്നാക്കാമെങ്കിൽ എന്നും പുഞ്ചിരിച്ചാൽ ജീവിതം നന്നായേക്കാം അനുകുട്ടി !!

ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ,പ്രോഗ്രാമാണ് സ്റ്റാർ മാജിക്, ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിന് നിരവധി ആരാധകരാണ് ഉള്ളത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര ഉള്ളതും, ഇപ്പോൾ പ്രേക്ഷകരോട് നിങ്ങൾ ഏറ്റവും കൂടുതൽ…

ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ,പ്രോഗ്രാമാണ് സ്റ്റാർ മാജിക്, ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിന് നിരവധി ആരാധകരാണ് ഉള്ളത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര ഉള്ളതും, ഇപ്പോൾ പ്രേക്ഷകരോട് നിങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന പ്രോഗ്രാം ഏതാണെന്ന് ചോദിച്ചാൽ സ്റ്റാർ മാജിക് ആണെന്നാണ് അവർ പറയുന്നത്, അത്രയേറെ ആളുകൾ നെഞ്ചിൽ ഏറ്റിയിരിക്കുകയാണ് സ്റാർ മാജിക്. നിരവധി താരങ്ങളാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കാറുള്ളത്, സീരിയലുകളിൽ കൂടിയും സിനിമയിൽ കൂടിയും പ്രേക്ഷർക്ക് പരിചിതമായ താരങ്ങളാണ് അവർ, ഇവരുടെ പാട്ടും ബഹളവും സ്റ്റാർ മാജിക് ശെരിക്കും ഒരു ഉത്സവം പോലെ ആകാറുണ്ട്.

പ്രമുഖ അവതാരക ആയ ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക്കിന്റെ അവതാരക. ലക്ഷ്മിയുടെ അവതരണം ആണ് സ്റ്റാർ മാജിക്കിനെ കൂടുതലായും മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് തന്നെ പറയാം. സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ട്രോൾ നേരിടുന്ന താരമാണ് അനുകുട്ടി, മിക്കപ്പോഴും സ്റ്റാർ മാജിക്കിൽ ഉള്ളവരും പുറത്തുള്ളവരും അനുകുട്ടിയെ ട്രോളി എത്താറുണ്ട്. അനുകുട്ടിയെ പോലെത്തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തങ്കച്ചൻ, അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ സ്റ്റാർ മാജിക്കിൽ പാട്ടാണ്, എന്നാൽ ഈ ഇടക്ക് ആ പ്രണയകഥയെ കുറിച്ച് അനുമോൾ എത്തിയിരുന്നു, ഞങ്ങൾ തമ്മിൽ പ്രണയം അല്ല എന്നും, എനിക്കെന്റെ സഹോദരനെ പോലെയാണ് തങ്കച്ചൻ എന്നും അനുമോൾ പറഞ്ഞിരുന്നു. വെറുതെ അതിനെ വളച്ചൊടിക്കരുത്, അത് പ്രോഗ്രാമിന് വേണ്ടി ക്രിയേറ്റ് ചെയ്ത ഒന്നാണെന്നും അനുമോൾ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരം തന്റെ പുത്തൻ ഫോട്ടോ ആരാധകർക്കായി പങ്കവെച്ചാണ് എത്തിയിരിക്കുന്നത്. പച്ച നിറത്തിലുള്ള ചുരിദാറിൽ നെറ്റിയിൽ കുറിയും അണിഞ്ഞ് ചിരിച്ചുകൊണ്ട് നിൽക്കുന്ന താരത്തെ കാണാൻ കഴിയുന്നത്. ചിത്രത്തിന് തലക്കെട്ടായി ചെറു പുഞ്ചിരികൊണ്ട് ഫോട്ടോ നന്നാക്കാമെങ്കിൽ എന്നും പുഞ്ചിരിച്ചാൽ ജീവിതം നന്നായേക്കാം എന്നാണ്