ഓൺലൈൻ വഴി വരൻ വധുവിനെ താലി കെട്ടി !!

പല തരത്തിലുള്ള വിവാഹങ്ങളാണ് കേരളത്തിൽ തരംഗമാകുന്നത് അത്തരത്തിലൊരു വേറിട്ട വിവാഹം നടന്നിരിക്കുകയാണ് ചെങ്ങന്നൂരിൽ. ഷൊര്‍ണൂര്‍ കവളപ്പാറ ഉത്സവില്‍ രാജവത്സലന്‍-ഉഷ ദമ്ബതികളുടെ മകന്‍ വൈശാഖും ചെങ്ങന്നൂര്‍ കാരയ്‌ക്കാട്‌ കോട്ട അമ്ബാടിയില്‍ ലക്ഷ്‌മണന്‍ നായര്‍-എം.ജെ. ശ്രീലത ദമ്ബതികളുടെ മകള്‍ ഡോ. ലിനു ലക്ഷ്‌മിയുമാണ്‌ ഓണ്‍ലൈനിലൂടെ വിവാഹിതരായത്‌. വധു വരന്റെ വിവാഹം നിശ്ചയം ഇക്കഴിഞ്ഞ മാര്‍ച്ച്‌ 20-നായിരുന്നു. ഇതിന് ശേഷം വൈശാഖിന് ന്യൂസിലന്‍ഡിലുള്ള ജോലിസ്ഥലത്തേക്ക് തിരിക്കേണ്ടി വന്നു. എന്നാൽ വിവാഹ ദിനം അടുത്തപ്പോൾ കോവിഡ് വ്യാപനം മൂലം വൈശാഖിന് നാട്ടിലെത്താൻ സാധിച്ചില്ല.

ഇതിന് പരിഹാരമായി വധുഗൃഹത്തിൽ ഉള്ളവർ വിയവാതിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ സബ്‌ രജിസ്‌ട്രാര്‍ ഇന്‍ ചാര്‍ജ്‌ സുരേഷ്‌കുമാര്‍, ആലപ്പുഴ ജില്ലാ രജിസ്‌ട്രാര്‍ അജിത്ത്‌ സാം ജോസഫ്‌ എന്നിവരുടെ സാനിധ്യത്തിൽ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി വിവാഹ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ഇരുവരും ഓൺലൈൻ വഴിയാണ് സത്യപ്രതിജ്ഞ എടുത്തത്.അഭിഭാഷക ദിവ്യാ ഉണ്ണിക്കൃഷ്‌ണന്റെ സാനിധ്യത്തിലാണ് ഓൺലൈൻ വിവാഹത്തിനായി കോടതിയെ സമീപിച്ചത്. വൈശാഖ്‌ ന്യൂസിലന്‍ഡ്‌ ക്രൈസ്‌റ്റ്‌ ചര്‍ച്ചില്‍ പ്രസസിങ്‌ എന്‍ജിനീയറാണ്. ക്ലിനിക്കല്‍ ഫാര്‍മസിസ്‌റ്റാണ്‌ ഡോ. ലിനു ലക്ഷ്‌മി കോവിഡിന് ശേഷം വൈശാഖ് നാട്ടിലെത്തിയാൽ ഉടൻ തന്നെ ആചാരപ്രകാരം വിവാഹം നടത്തുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.