ആ കാരണങ്ങളാൽ ആളുകളെ വിലയിരുത്തുന്നത് ഇനി അവസാനിപ്പിക്കണം!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത്…

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും അതിനെ ഒന്നും വകവെയ്ക്കാതെ ശക്തമായി തന്നെ തന്റെ നിലപാടുകൾ പറയാൻ അനു ശ്രദ്ധിക്കാറുണ്ട്. അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം ചൊറി കമെന്റുകളുമായി സ്ഥിരം ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ ഇവർക്കുള്ള തക്ക മറുപടിയും അനു തന്നെ അവർക്ക് കൊടുക്കാറുമുണ്ട്. പലപ്പഴും ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അനുമോൾ വളരെ നല്ല ഒരു സന്ദേശത്തിനൊപ്പം പങ്കുവെച്ച തന്റെ ഒരു ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വസ്ത്രങ്ങള്‍, ആക്സസറൈസുകള്‍, വാക്കുകള്‍, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാര്‍ത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും ആണ് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ട് അനുമോൾ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് അനുമോളുടെ സന്ദേശത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്.