ആ ഒഴുവാക്കൽ ഇന്നും ഒരു വേദനയാണ് മനസ്സിന്!

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് നീന കുറിപ്പ്. വർഷങ്ങളായി സിനിമയിലും സീരിയലുകളിലും എല്ലാം സജീവമാണ് താരം. സിനിമയിലും സീരിയലിലും മാത്രമല്ല ഷോർട്ട് ഫിലിമുകളിലും  തന്റെ കഴിവ് തെളിയിക്കാൻ താരത്തിന്കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ…

neena kurup about film

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് നീന കുറിപ്പ്. വർഷങ്ങളായി സിനിമയിലും സീരിയലുകളിലും എല്ലാം സജീവമാണ് താരം. സിനിമയിലും സീരിയലിലും മാത്രമല്ല ഷോർട്ട് ഫിലിമുകളിലും  തന്റെ കഴിവ് തെളിയിക്കാൻ താരത്തിന്കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമായ താരം ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിന്റെ മുപ്പത്തിയഞ്ച് വര്ഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇപ്പോൾ ഇത്രയും വർഷങ്ങൾ ആയുള്ള തന്റെ അഭിനയ ജീവിതത്തിൽ താൻ നേരിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നീന. ഒരു അഭിമുഖത്തിൽ ആണ് നീന തന്റെ അനുഭവങ്ങൾ വ്യക്തമാക്കിയത്.

മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിന്റെ രണ്ടാംഭാഗമായി ബിജു മേനോനെ നായകനാക്കിക്കൊണ്ട് ‘പുത്രൻ’ എന്ന സിനിമ പുറത്തിറങ്ങിയിരുന്നല്ലോ. ബിജു മേനോൻ അവതരിപ്പിച്ച അലോഷിയുടെ കാമുകിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഞാൻ ആയിരുന്നു. ലേഖ എന്നായിരുന്നു ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. സിനിമ പുറത്തിറങ്ങിയപ്പോൾ പക്ഷെ ലേഖ ഞാൻ ആയിരുന്നില്ല. ഞാൻ അല്ല ലേഖ എന്ന് എന്നോട് ആരും ഒന്ന് പറഞ്ഞത് പോലും ഇല്ലായിരുന്നു. എനിക്ക് അത് ഒരുപാട് സങ്കടം ആയിരുന്നു. ഇരുപത്തി ഏഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആയിരുന്നു അത്. എന്നാൽ ഇപ്പോഴും ആ ഒഴിവാക്കലിനെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ ആണ്. ഒരു ഉണങ്ങാത്ത മുറിവായി ഇപ്പോഴും അത് മനസ്സിൽ ഉണ്ട്.

ഇത് മാത്രമല്ല വേറെയും ഒന്ന് രണ്ടു സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഷൂട്ടിങ്ങിനു വേണ്ടി വിളിച്ചു ഡേറ്റ് വരെ പറഞ്ഞുറപ്പിച്ചിട്ട് ഡേറ്റ് ആകുന്നതിനു രണ്ടു മൂന്ന് ദിവസങ്ങൾക്ക് മുൻപ് വിളിച്ചിട്ട് വരണ്ട എന്ന് പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന് വേണ്ട പ്രായം എനിക്ക് തോന്നുന്നില്ല എന്നും കഥാപാത്രത്തിന് വേണ്ട വണ്ണം ഇല്ല എന്നുമൊക്കെയാണ് അവർ പറയുന്ന കാരണങ്ങൾ. ആദ്യം എന്നെ ആ കഥാപാത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്യുമ്പോൾ ഇതൊന്നും ചിന്തിച്ചിരുന്നില്ലേ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് അപ്പോൾ.