ആ ചുംബനരംഗം സിനിമയ്ക്ക് അത്യാവശ്യമാണ്!! വിമര്‍ശിച്ചവരോട് അനുപമ പരമേശ്വരന്‍!!

മലയാള സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും അന്യഭാഷാ ചിത്രങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ ചേക്കേറിയ നടിയായിരുന്നു അനുപമ പരമേശ്വരന്‍. തെലുങ്ക് സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ് അനുപമ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അനുപമുടെ പുതിയ തെലുങ്ക്…

മലയാള സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും അന്യഭാഷാ ചിത്രങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ ചേക്കേറിയ നടിയായിരുന്നു അനുപമ പരമേശ്വരന്‍. തെലുങ്ക് സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ് അനുപമ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അനുപമുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ നടി അനുപമ പരമേശ്വരന്റെ ലിപ് ലോക് സീന്‍ ആണ് വിവാദമായിരിക്കുന്നത്. അനുപമയും ചിത്രത്തിലെ നായകന്‍ ആഷിഷ് റെഡ്ഡിയും തമ്മിലുള്ള ചുംബനരംഗമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റൗഡി ബോയ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ട്രെയിലറിലൂടെ ഈ രംഗവും പുറത്ത് വന്നതോടെ അനുപമയ്‌ക്കെതിരെ കളിയാക്കലുകളും വിമര്‍ശനങ്ങളും ചുറ്റില്‍ നിന്നും ഉയര്‍ന്ന് വന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അനുപമയുടെ വിശദീകരണം ഇങ്ങനെയായിരുന്നു….”ലിപ് ലോക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്.

നടന്‍ ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കും” എന്നാണ് അനുപമ പറയുന്നത്. ശീ ഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്ന ചിത്രം റൗഡി ബോയ്സ് ഒരു കോളജ് കാമ്പസില്‍ നടക്കുന്ന കഥയാണ് പറയുന്നത്.

നിര്‍മ്മാതാവ് ദില്‍ രാജു ആണ് നിര്‍മ്മിച്ചത്. നിര്‍മ്മാതാവിന്റെ അനന്തരവനാണ് നായകന്‍ ആഷിഷ്. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്ലാമറസ് രംഗങ്ങള്‍ അതിന് വേണ്ടി എഴുതി ചേര്‍ത്തതാണ് എന്ന ആരോപണവും മുന്‍പ് വന്നിരുന്നു.