അവരുടെ മനസ്സില്‍ അജി ചേട്ടന്റെ മാത്രം കുഞ്ഞായിരുന്നു- അനുപമ

അച്ഛന്റെയും അമ്മയുടെയും അനുവാദമില്ലാതെ നവജാത ശിശുവിനെ ദത്ത് നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു. ഏറെ നിയമപോരാട്ടം നടത്തിയാണ് അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരിച്ചുകിട്ടിയത്. കുഞ്ഞിന് എയ്ഡന്‍ എന്നാണ് പേരിട്ടത്. ഇപ്പോള്‍ കുഞ്ഞ് എയ്ഡന്‍ അനുപമയ്ക്കും…

അച്ഛന്റെയും അമ്മയുടെയും അനുവാദമില്ലാതെ നവജാത ശിശുവിനെ ദത്ത് നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു. ഏറെ നിയമപോരാട്ടം നടത്തിയാണ് അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരിച്ചുകിട്ടിയത്. കുഞ്ഞിന് എയ്ഡന്‍ എന്നാണ് പേരിട്ടത്. ഇപ്പോള്‍ കുഞ്ഞ് എയ്ഡന്‍ അനുപമയ്ക്കും അജിത്തിനും ഒപ്പം തന്നെയാണ്. യൂടൂബ് ചാനലിലൂടെ അനുപമ കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അനുപമ. കുഞ്ഞ് ഭയങ്കര സ്വീറ്റാണ്, ചട്ടമ്പിയാണെന്നും അനുപമ പറയുന്നു. എയ്ഡന്‍ ഭയങ്കര ദേഷ്യക്കാരനാണ്. എന്നൊക്കെ അനുപമ പറയുന്ന. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് അനുപമ.

നിങ്ങളുടെയൊക്കെ പോരാട്ടവീര്യം അവനും ഉണ്ടാകുമല്ലോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ അതൊക്കെയുണ്ടെന്ന് അനുപമ പറയുന്നു. ജീവിതം സന്തോഷമായിട്ട് മുന്നോട്ട് പോകുന്നുണ്ടെന്നും ഇരുവരും പറയുന്നു.

മകനെ സ്വന്തമാക്കാമുള്ള പോരാട്ടത്തില്‍ കൂടെ നിന്നവരൊക്കെ ഇപ്പോഴും തങ്ങളുടെ കൂടെ തന്നെയുണ്ട്. കോണ്‍ടാക്ടും ഉണ്ട്, കാണാറുണ്ട്. നല്ല സപ്പോര്‍ട്ടാണ്. ഒരു കുടുംബം പോലെ തന്നെയാണ് കഴിയുന്നത്. അമ്മയുടെ സ്‌നേഹം തരുന്ന ഒരുപാട് പേരുണ്ടെന്നും അനുപമ പറയുന്നു.

എന്നാല്‍ തന്റെ വീട്ടുകാര്‍ക്ക്് ഇപ്പോഴും താത്പര്യമില്ല. ജാതിയുടെ പ്രശ്‌നവും സദാചാര പ്രശ്‌നവുമാണ്. കല്യാണത്തിന് മുന്നേ ഗര്‍ഭിണി ആയത് അഭിമാന പ്രശ്‌നമാണ്.

അവരുടെ മനസില്‍ ഇത് അജി ചേട്ടന്റെ മാത്രം കുഞ്ഞാണ്. എന്റെ കൂടെ കുഞ്ഞാണെന്ന് അവര്‍ ചിന്തിച്ചില്ല. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ജാതി പ്രശ്‌നവും ദുരഭിമാനവും വീട്ടുകാര്‍ക്ക് പ്രശ്‌നമായിരുന്നു. രണ്ടും ഒരു പോലെ തന്നെ അവരെ ബാധിച്ചിരുന്നു.

അച്ഛന്റെ കുടുംബം കമ്മ്യൂണിസ്റ്റുകാരാണ്. അറിയപ്പെടുന്ന കുടുംബമാണ്. അപ്പോള്‍ മകള്‍ വിവാഹം കഴിക്കാതെ ഗര്‍ഭിണിയാകുന്നു. കുഞ്ഞുണ്ടാകുന്നു. അതൊന്നും അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നു. അതുകൊണ്ടാണ് കുഞ്ഞിനെ മാറ്റി എന്റെ മനസ് മാറ്റാനാണ് അവര്‍ ശ്രമിച്ചത്.

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം കുഞ്ഞാണ്, അങ്ങനെ വിട്ടുകളയാന്‍ ഒരിക്കലും പറ്റില്ലായിരുന്നു. എന്റെ കാര്യം മാത്രം ആലോചിച്ച് കുഞ്ഞിനെ വിട്ടുകളയുക. എനിക്ക് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ് കുറച്ച് കഴിയുമ്പോള്‍ ഞാന്‍ മറക്കും എന്നാണ് അവര്‍ കരുതിയിരുന്നത്. അത് എനിക്ക് പറ്റാത്ത കാര്യമായിരുന്നു.

വീട്ടുകാര്‍ എന്നെ ഒത്തിരി തെറ്റിദ്ധരിപ്പിച്ചിരുന്നു. കുഞ്ഞ് സേഫാണ്, മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നാണ് പറഞ്ഞത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് പറ്റിക്കുകയാണെന്ന് മനസിലായത്.

കുഞ്ഞിനെ കിട്ടില്ലെന്ന് മനസിലായതോടെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
അന്ന് കുടുംബത്തില്‍ ഒരാള്‍ പോലും പേടിക്കണ്ട കുഞ്ഞിനെക്കിട്ടും എന്നൊന്നും പറഞ്ഞില്ലായിരുന്നു. അങ്ങനെ ഇരുന്നാല്‍ കുഞ്ഞ് അനാഥനായിപ്പോകുമെന്ന് മനസ്സിലായതോടെയാണ് പോരാട്ടം തുടങ്ങിയത്.

കുഞ്ഞ് ഉണ്ടെങ്കിലേ ജീവിക്കുന്നുള്ളൂ, അവനില്ലെങ്കില്‍ ജീവിക്കേണ്ട എന്നായിരുന്നു തീരുമാനം. നിങ്ങള്‍ക്ക് വേറെ കുഞ്ഞുണ്ടാകുമല്ലോ, കുഞ്ഞിനെ കിട്ടുമല്ലോ, ഈ കുഞ്ഞിനെ ഇനി എന്തായാലും കിട്ടില്ല. ദത്ത് പോയി. ഇത് വേണ്ടാന്ന് വെച്ചൂടെ എന്നൊക്കെ ചോദിച്ചിരുന്നു. അപ്പോഴും ഏതറ്റം വരെ പോയാലും അവനെ ഞങ്ങള്‍ക്ക് വേണം എന്നുമാത്രമാണ് പഞ്ഞത്.