ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഡോൺ ചേട്ടൻ ഒട്ടും ഹാപ്പി അല്ലായിരുന്നു

നിരവധി ആരാധകരുള്ള  താരമാണ് ഡിവൈൻ. സിനിമകളിലും സീരിയലുകളിലും ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് ഡിവൈൻ. നടി ഡിംപിൾ റോസിന്റെ സഹോദരന്റെ ഭാര്യയാണ് ഡിവൈൻ. ഇരുവരുടെയും വിവാഹം ഏറെ ശ്രദ്ധ നേടിയതോടെയാണ് ഡിവൈൻ ശ്രദ്ധിക്കപ്പെട്ടത്. നടി മേഘ്ന വിൻസെന്റുമായി ആദ്യ വിവാഹം ടോണിന്റെ നടന്നുവെങ്കിലും അധികനാൾ തികയും മുൻപ് ആ ബന്ധം വേര്പിരിയുകയായിരുന്നു. ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു. അതിനു ശേഷമാണ് ഡോൺ ഡിവൈൻ ക്ലാരയെ വിവാഹം ചെയ്യുന്നത്. ഈ വിവാഹവും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഡിവൈൻ യൂട്യൂബ് ചാനലിൽ കൂടിയാണ് പ്രേഷകരുടെ ശ്രദ്ധ  നേടിയത്.

തന്റെ വിശേഷങ്ങൾ എല്ലാം ഡിവൈൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ  രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ ആണ് ഡിവൈൻ രണ്ടാമത് കുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞാണ്‌ ഡിവൈനും ഡോണിനും പിറന്നത്. ഗർഭിണിയായ കാലം മുതൽ തന്നെ തന്നെ തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ കുഞ്ഞു ജനിച്ചതിനു ശേഷം ക്യൂ ആൻഡ് എ സെക്ഷനിൽ കൂടി ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഡിവൈൻ. നിരവധി പേരാണ് പല ചോദ്യങ്ങളുമായി ഡിവൈന്റെ അടുത്ത് എത്തിയത്.

തൃശ്ശൂരിലെ രീതി അനുസരിച്ച് ആദ്യ രണ്ടു പ്രസവത്തിന്റെ ചിലവും പെൺകുട്ടികളുടെ വീട്ടുകാർ ആണ് നോക്കേണ്ടത്. എന്നാൽ ചിലവിന്റെ കാര്യത്തിൽ  ടെൻഷൻ വേണ്ട എന്ന് ഞാൻ അമ്മയോടും ഡോൺ ചേട്ടനോടും പറഞ്ഞിരുന്നു. പ്രസവത്തിന്റെ ബിൽ അടച്ചത് ഞാൻ ആണ്. ഗർഭിണി ആയ സമയം മുതൽ വരുമാനത്തിന്റെ ഒരു വീതം ഞാൻ മാറ്റി വെച്ചിരുന്നു. ആരെയും ആശ്രയിക്കാതെ പ്രസവം നടത്തണം എന്ന് എന്റെ ആഗ്രഹം ആയിരുന്നു. അത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. ആദ്യം ഗർഭിണി ആണെന്നുള്ള വിവരം ഡോൺ ചേട്ടനോട് പറഞ്ഞപ്പോൾ ചേട്ടന് ഒരു ഹാപ്പിയും ഇല്ലായിരുന്നു. എന്നാൽ രണ്ടാമത് ഗർഭിണി ആണെന് പറഞ്ഞപ്പോൾ ആൾ ഭയങ്കര ഹാപ്പി ആയിരുന്നു. എല്ലാത്തിനും ഡോൺ ചേട്ടൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു എന്നുമാണ് ഡിവൈൻ പറയുന്നത്.