മക്കളെ കണ്ടു കൊതി തീരും മുമ്പേയാണ് അദ്ദേഹം പോയത്! ദിലീപ് മാത്രമാണ് സഹായം, കൊച്ചിൻ ഹനീഫയുടെ ഭാര്യ 

മലയാളികളെ ഒരുപാടു ചിരിപ്പിച്ചു മണ്മറഞ്ഞ ഒരു നടൻ ആണ് കൊച്ചിൻ ഹനീഫ. കൊച്ചിൻ ഹനീഫ ഇപ്പോൾ മരിച്ചിട്ട് 13  വര്ഷം പിന്നിടുകയാണ്, ഈ ഒരു വേളയിൽ അദ്ദേഹത്തിന്റെ ഭാര്യയും, മക്കളും നടന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ്…

മലയാളികളെ ഒരുപാടു ചിരിപ്പിച്ചു മണ്മറഞ്ഞ ഒരു നടൻ ആണ് കൊച്ചിൻ ഹനീഫ. കൊച്ചിൻ ഹനീഫ ഇപ്പോൾ മരിച്ചിട്ട് 13  വര്ഷം പിന്നിടുകയാണ്, ഈ ഒരു വേളയിൽ അദ്ദേഹത്തിന്റെ ഭാര്യയും, മക്കളും നടന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖ്ത്തിൽ. മക്കൾക്ക് മൂന്നു വയസുള്ളപ്പോൾ ആണ് അദ്ദേഹം മരിക്കുന്നത് , വിവാഹം കഴിഞ്ഞു 12  വര്ഷങ്ങള്ക്കു ശേഷമാണ് ഞങ്ങൾക്ക് മക്കൾ ജനിക്കുന്നത് ഭാര്യ ഫാസില പറയുന്നു.

എന്നാൽ മക്കളെ കണ്ടു കൊതി തീരും മുമ്പേയാണ് അദ്ദേഹം മരണമടഞ്ഞത്. ഫാസില കരഞ്ഞുകൊണ്ട് പറയുന്നു , അമ്മയുടെ നിസ്സാഹയവാസ്ഥയിൽ മകൾ സഫ പിന്നീട് നടനെ കുറിച്ച് പറഞ്ഞു, ഞങ്ങൾക്ക് ബാപ്പിച്ചയെ കണ്ടു ഓർമ്മ ഇല്ല. ഇന്നും ബാപ്പ ഞങ്ങളോടപ്പം ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചു പോകാറുണ്ട്. ബാപ്പിച്ചയെ ഇന്ന് ഞങ്ങൾ കാണുന്നത് സിനിമകളിലൂടെ ആണ് സഫ പറയുന്നു.

മക്കളെ കുറിച്ച് ഒരുപാട് ആഗ്രഹങ്ങൾ ആയിരുന്നു അദ്ദേഹത്തിന്. മരിക്കുന്നതിന് മുൻപ് അദ്ദേഹം പറയുമായിരുന്നു മക്കളെ നല്ലവണ്ണം നോക്കണം എന്ന് ഫാസില പറയുന്നു. എങ്കിലും മക്കളുടെ ആഗ്രഹങ്ങൾ ഒന്നും സാധിപ്പിക്കാതെ അദ്ദേഹം അങ്ങ് പോയില്ലേ സങ്കടത്തോട് ഫാസില പറയുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി, ആരെയും കുറ്റപ്പെടുത്തുകയല്ല. സ്വന്തമായൊരു വീട് ഇല്ല ഇപ്പോളും വാടക വീട്ടിൽ ആണ് കഴിയുന്നത്. സിനിമ ലോകത്തു നിന്നും നടൻ ദിലീപ് മാത്രമാണ് സഹായിക്കുന്നത്. ഇന്നും ആ സഹായം ഉണ്ട്, മക്കൾ ആയ സഫയും, മർവയും പറയുന്നു ബാപ്പയുടെ സി ഐ ഡി മൂസ ഒരുപാടു തവണ ഇരുന്നു കാണുമെന്ന്, വലിയ ഇഷ്ട്ടമാണ് ബാപ്പയുടെ അഭിനയം.