തുർക്കി നഗരത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് അനു സിത്താര

മലയാളത്തിലെ ശാലീന സുന്ദരിയായ നടിയാണ് അനു സിതാര. ബാലതാരമായി പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമകളിൽ എല്ലാം തന്നെ നാടൻ…

മലയാളത്തിലെ ശാലീന സുന്ദരിയായ നടിയാണ് അനു സിതാര. ബാലതാരമായി പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമകളിൽ എല്ലാം തന്നെ നാടൻ പെൺകുട്ടിയായി എത്തുന്ന താരം മലയാളികളുടെ പ്രിയ നടിയാണ് അനു സിത്താര.


അനു സിതാര ഇപ്പോൾ ഇസ്താംബുൾ ,തുർക്കി യാത്രയിലാണ് . തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ഏറെ ജനശ്രദ്ധ നേടുകയാണ്. തുർക്കി നഗരത്തിലൂടെ മഴയിൽ കുട ചൂടി നടക്കുന്ന അനുവിന്റെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്ത്.

തുർക്കി സ്വദേശികളെപ്പോലെ വസ്ത്രം ധരിച്ചു തെരുവിലൂടെ നടക്കുന്ന അനുവിന്റെ ചിത്രങ്ങൾ പകർത്തിയത് ഭർത്താവ് വിഷ്ണുവാണ്. ദിവസങ്ങൾക്ക് മുൻപ് ഇസ്താംബുളിൽ വെച്ച് ആദ്യമായി മഞ്ഞ് കണ്ടപ്പോൾ ഒരു കുഞ്ഞിനെ പോലെ തോന്നി. ഞാൻ വളരെ വികാരാധീനയായതിനാൽ കരയാൻ ആഗ്രഹിച്ചുവെന്നും താരം കുറിച്ചിരുന്നു. അതേ സമയം അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്. ടാം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്‌.

 

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)