ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് രൺബീർ കപൂറും ആലിയ ഭട്ടും!!

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹത്തിന്റെ ഒരു വർഷം ആഘോഷിക്കുകയാണ്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആദ്യ വിവാഹ വാർഷികത്തിൽ ആലിയയുടെ അമേമ സോണി റസ്ദാനും ൺബീർ കപൂറിന്റെ…

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹത്തിന്റെ ഒരു വർഷം ആഘോഷിക്കുകയാണ്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആദ്യ വിവാഹ വാർഷികത്തിൽ ആലിയയുടെ അമേമ സോണി റസ്ദാനും ൺബീർ കപൂറിന്റെ അമ്മയായ നീതു കപൂറും സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസകൾ പങ്കുവെച്ചു.


2021 ഏപ്രിൽ 14നാണ് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.കഴിഞ്ഞ വർഷം നവംബറിലാണ് ആലിയ ഭട്ടും രൺബീർ കപൂറും മാതാപിതാക്കളുമായി. രൺബീർ കപൂറിനും ആലിയ ഭട്ടിനും മകൾ ജനിച്ചത് നവംബർ ആറിനാണ്.

റാഹാ എന്നാണ് കുഞ്ഞിന് താരങ്ങൾ ഇട്ടിരിക്കുന്ന പേര്. ‘റാഹാ’ എന്നാൽ സമാധാനം എന്നാണ് അർത്ഥം. സംസ്‌കൃതത്തിൽ ‘റാഹാ’ ഒരു വംശമാണ് ബംഗ്ലായിൽ വിശ്രമം, അറബിയിൽ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നും അർത്ഥമുണ്ടെന്നും താരം പറഞ്ഞിരുന്നു. അതേ സമയം രൺബീർ അടുത്തതായി അഭിനയിക്കുന്നത് അനിമൽ എന്ന ചിത്രത്തിലാണ്. റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ആലിയ അടുത്തതായി അഭിനയിക്കുന്നത്.