ഈ അവസരത്തില്‍ അനുശ്രീ എങ്ങനെ ഡാന്‍സ് ചെയ്യാതിരിക്കും..?

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ജോസ് അഭിനയ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയില്‍ എത്തുന്നത്. എന്നാല്‍ ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹത്തോടൊപ്പം ഒരു…

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ജോസ് അഭിനയ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയില്‍ എത്തുന്നത്. എന്നാല്‍ ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല എന്ന സങ്കടം താരത്തിന് ഇപ്പോഴും ഉണ്ട്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് അനുശ്രീ. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അനുശ്രീയുടെ ഓരോ പോസ്റ്റിനും ആരാധകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

https://www.instagram.com/reel/CXoI9PxpDO2/?utm_source=ig_web_copy_link

ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. പുഷ്പ എന്ന അല്ലു അര്‍ജുന്‍ ചിത്രം തീയറ്ററുകളില്‍ തകര്‍ത്ത് ഓടുന്ന സമയത്താണ് അതേ സിനിമയിലെ സാമി എന്ന ഗാനത്തിന് ചുവടുവെച്ച് താരം എത്തിയിരിക്കുന്നത്. ഗോയിങ് വിത്ത് ട്രെന്‍ഡ് എന്ന ക്യാപ്ഷന്‍ താരം ഇതിനു നല്‍കിയിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഏതാണ്ട് 70,000 ത്തോളം ലൈക്കുകള്‍കടുത്ത് വീഡിയോ ഇപ്പോള്‍ നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. ഇതില്‍ താരത്തിന്റെ കുടുംബാംഗങ്ങളും തന്റെ വളര്‍ത്തു നായയും എല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.