ചതുരത്തിൽ ഗ്ലാമറസ് കഥാപാത്രം ചെയ്ത സ്വാസികയോട് അനുശ്രീ പറഞ്ഞത് കേട്ടോ

പ്രേക്ഷകർക്ക് ഏറെ  പരിചിതയായ താരമാണ് സ്വാസിക. തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം മലയാളത്തിലേക്കും താരത്തിന് അവസരം ലഭിക്കുകയായിരുന്നു. എന്നാൽ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സീത എന്ന…

പ്രേക്ഷകർക്ക് ഏറെ  പരിചിതയായ താരമാണ് സ്വാസിക. തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം മലയാളത്തിലേക്കും താരത്തിന് അവസരം ലഭിക്കുകയായിരുന്നു. എന്നാൽ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സീത എന്ന പരമ്പരയിൽ കൂടിയാണ്. നിരവധി ആരാധകരെയാണ് താരം ആ പരമ്പരയിൽ കൂടി സ്വന്തമാക്കിയത്. ശേഷം ബിഗ് സ്‌ക്രീനിലേക്കും പ്രവേശിച്ച താരം മികച്ച നടിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു. ശേഷം നിരവതി അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. അടുത്തിടെ ആണ് താരം നായികയായി എത്തിയ ചതുരം സിനിമ പ്രദർശനത്തിന് എത്തിയത്. അൽപ്പം ഗ്ലാമറസ് വേഷത്തിൽ ആണ് താരം ചിത്രത്തിൽ എത്തിയത്.

സ്ക്രീനിനു പുറത്ത് അടുത്ത സുഹൃത്തുക്കൾ ആണ് അനുശ്രീയും സ്വാസികയും. ഇരുവരും പരസ്പ്പരം നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ആളുകൾ ആണ് ഇരുവരും. അത് കൊണ്ട് തന്നെ ഒരു അഭിമുഖത്തിനിടയിൽ അനുശ്രീ സ്വാസികയെ വിളിക്കുന്നുണ്ട്. ഈ വീഡിയോ ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ  നേടുന്നത്. സ്വാസികയെ വിളിച്ച് താരം ഫോൺ എടുക്കുമ്പോൾ ആദ്യം വിശേഷം തിരക്കുന്ന അനുശ്രീ ചതുരം സിനിമയുടെ വിശേഷങ്ങൾ ആണ് പിന്നീട് ചോദിക്കുന്നത്. ഡി, ഞാൻ ചതുരം കണ്ടു. എന്തൊരു സിനിമ ആടി അത്? നമ്മളെ പോലെയുള്ള കുലസ്ത്രീകൾ ഇങ്ങനെയുള്ള സിനിമകളിൽ അഭിനയിക്കാമോ എന്നാണ് അനുശ്രീ ചോദിക്കുന്നത്. ഇത് പോലൊരു സിനിമ ചെയ്യാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു എന്നും താരം ചോദിക്കുന്നു.

ഒരു പണിയും വരാതെ വീട്ടിൽ ഇരിക്കുമ്പോൾ ഇങ്ങനെ ഉള്ള അവസരം വരുമ്പോൾ അത് ചെയ്യാനുള്ള ഒരു ധൈര്യം നമുക്ക് താനേ വരുമെടി എന്നാണ് സ്വാസിക പറഞ്ഞ മറുപടി. അത് മാത്രമല്ല, ഒന്നും കിട്ടാതെ ഇരിക്കുമ്പോൾ ഇങ്ങനെ ആണോ ചെയ്യുക എന്ന് അനുശ്രീ ചോദിച്ചപ്പോൾ സംവിധായകൻ പൊളി അല്ലെ, പിന്നെ കിടിലൻ കഥാപാത്രവും. വേറെന്ത് നോക്കാൻ ആണെന്നുമാണ് സ്വാസിക പറഞ്ഞത്. വീട്ടിൽ സിനിമ കണ്ടിട്ട് എല്ലാവരും എന്ത് പറഞ്ഞു എന്ന് അനുശ്രീ ചോദിച്ചപ്പോൾ എല്ലാവരും കൂടി ഒരുമിച്ച് പോയാണ് സിനിമ കണ്ടത് എന്നും അവർ കുറ്റം പറഞ്ഞതൊന്നും ഇല്ല എന്നും സ്വാസിക പറഞ്ഞു.