ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആ ചിത്രം ചെയ്തേനെ എന്ന് മോഹൻലാലും പറഞ്ഞു

മുരളിയെ നായകനാക്കി 1995 ൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രായിക്കര പാപ്പാൻ. വളരെ കുറിച്ച് സിനിമകയിൽ മാത്രമാണ് മുരളി നായകൻവേഷം ചെയ്തത്. അതിൽ ഒരു ചിത്രമാണിത്. എന്നാൽ ഇപ്പോൾ ചിത്രം പുറത്തിറങ്ങി വര്ഷങ്ങള്ക്ക്ക് ഇപ്പുറം ചിത്രത്തിനെ…

മുരളിയെ നായകനാക്കി 1995 ൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രായിക്കര പാപ്പാൻ. വളരെ കുറിച്ച് സിനിമകയിൽ മാത്രമാണ് മുരളി നായകൻവേഷം ചെയ്തത്. അതിൽ ഒരു ചിത്രമാണിത്. എന്നാൽ ഇപ്പോൾ ചിത്രം പുറത്തിറങ്ങി വര്ഷങ്ങള്ക്ക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ സുരേഷ് ബാബു പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കോട്ടയം കുഞ്ഞച്ചൻ പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സുരേഷ് ബാബു. പ്രായിക്കര പാപ്പാൻ സിനിമയുടെ ആദ്യ പേര് വാരിക്കുഴി എന്ന് ആയിരുന്നു എന്നും പിന്നീട് ആണ് പ്രായിക്കര പാപ്പാൻ എന്നാക്കിയത് എന്നുമാണ് സുരേഷ് ബാബു പറയുന്നത്. ഇരുപത്തി അഞ്ച് വർഷങ്ങൾ ആയി സിനിമ ഇറങ്ങിയിട്ട്.

എന്നാൽ ആ ചിത്രം മോഹൻലാലിനെ വെച്ച് ചെയ്യിക്കാനായിരുന്നു തന്റെ ആഗ്രഹം എന്നും എന്നാൽ അന്ന് അതിനു കഴിഞ്ഞില്ല. മോഹൻലാലിനെ നായകനാക്കി കൊമേർഷ്യൽ രീതിയിൽ ചിത്രം എടുത്തിരുന്നെങ്കിൽ വലിയ ഹിറ്റ് ആകുകയും ചിത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തേനെ എന്നുമാണ് സുരേഷ് ബാബു പറഞ്ഞത്. എന്നാൽ ചിത്രത്തിന്റെ തിരക്കഥാകൃത്തിന് മുരളിയെ വെച്ച് ചെയ്യിക്കണം എന്നായിരുന്നു ആഗ്രഹം. മാത്രവുമല്ല ചിത്രത്തിന്റെ കഥ മുരളിയെ ആണ് ആദ്യം പറഞ്ഞു കേൾപ്പിച്ചത്. കഥ കേട്ടപ്പോൾ തന്നെ നമുക്ക് ഈ സിനിമ ചെയ്യാം എന്ന് മുരളി സമ്മതിക്കുകയും ആയിരുന്നു.

അങ്ങനെ ചിത്രം പുറത്ത് ഇറങ്ങി. അതിൽ ജഗദീഷ് പാടുന്ന ഗാനം ഉണ്ടായിരുന്നു. ആ ഗാനം ആദ്യമായി ഞങ്ങൾ പ്ലേ ചെയ്യുന്നത് മോഹൻലാലിന്റെ കാറിൽ ആയിരുന്നു. ഗാനം കേട്ട മോഹൻലാലിന് അത് ഒരുപാട് ഇഷ്ട്ടമായി. എന്നോട് സിനിമയെ കുറിച്ച് ഒക്കെ തിരക്കി. ഞാൻ പറയുകയും ചെയ്തു. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഈ സിനിമയിൽ അഭിയിക്കുമായിരുന്നല്ലോ എന്ന് ആണ് മോഹൻലാൽ അന്ന് എന്നോട് പറഞ്ഞത്. പക്ഷെ മോഹൻലാലിനെ വെച്ച് ചെയ്തിരുന്നെങ്കിൽ അത് ഒരു വലിയ കൊമേർഷ്യൽ ചിത്രമായി മാറുമെന്നതിൽ ഒരു സംശയവും ഇല്ലായിരുന്നു എന്നുമാണ് സുരേഷ് ബാബു പറഞ്ഞത്.