ബ്യൂട്ടിപാര്‍ലറില്‍ പോകാറില്ല..!! വണ്ണം കൂടിയതിനെ കുറിച്ച് എല്ലാവരും ചോദിച്ചു തുടങ്ങി- അപര്‍ണ ബാലമുരളി

എല്ലാ കഴിവുകളും ഒത്തിണങ്ങി മലയാള സിനിമയ്ക്ക് ലഭിച്ച പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. നടിയായും ഗായികയായും നര്‍ത്തകിയായും തിളങ്ങുകയാണ് താരം. ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി…

എല്ലാ കഴിവുകളും ഒത്തിണങ്ങി മലയാള സിനിമയ്ക്ക് ലഭിച്ച പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. നടിയായും ഗായികയായും നര്‍ത്തകിയായും തിളങ്ങുകയാണ് താരം. ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരം, ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. അടുത്തിടെ നറുമുഗയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന് ചുവടുവെച്ച് എത്തിയ നടിയുടെ വീഡിയോയും വൈറലായി മാറുകയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാസികയ്ക്ക് അപര്‍ണ നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് അരാധകരുടെ ശ്രദ്ധ നേടുന്നത്.

aparna about deepika

തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ഇപ്പോള്‍ ശരീരം വണ്ണം വെച്ചതിനെ കുറിച്ചുമാണ് താരം മനസ്സ് തുറന്നത്. അപര്‍ണയുടെ വാക്കുകളിലേക്ക്… വല്യമ്മ കുറച്ചു സൗന്ദര്യ പൊടിക്കൈകള്‍ പറഞ്ഞു തന്നിട്ടുണ്ട്. കടലമാവു കൊണ്ടും ചെറുപയറു പൊടി കൊണ്ടും മുഖം കഴുകുക…അങ്ങനെ. പതിവായി ഇതൊന്നും ചെയ്യാറില്ല. എന്നാല്‍ ഇടയ്ക്ക് ചെയ്യാറുണ്ട്.

പ്രകൃതിയില്‍ നിന്നുള്ള മറ്റു ചില സൗന്ദര്യക്കൂട്ടുകളും ഇഷ്ടമാണ്. പാര്‍ലറില്‍ പോകുന്നതു വളരെ കുറവാണ്. അത്യാവശ്യമെങ്കില്‍ മാത്രം പോകും. അത് ടാന്‍ റിമൂവല്‍ പായ്ക്ക് ഇടുന്നതിനു വേണ്ടിയാണ്. ടാന്‍ മാറ്റുന്നതിനു വേണ്ടി വീട്ടില്‍ ഓട്‌സ് പൊടിച്ചതും ഉപയോഗിക്കാറുണ്ട് നോണ്‍വെജാണ് ഇഷ്ടം.

ആഹാരം ഹെല്‍ത്തിയാക്കണമെന്നാണ് പ്രധാനമായും ആഗ്രഹിക്കുന്നത്. അല്ലാതെ ആഹാരം നിയന്ത്രിച്ച് പട്ടിണി കിടന്നാല്‍ നമ്മുടെ ആരോഗ്യം നഷ്ടമാകും. എനിക്കിപ്പോള്‍ ഒരിത്തിരി വണ്ണം കൂടിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരുടെയും പ്രധാന ചോദ്യം വണ്ണം കൂടിയോ എന്നാണ്. അധികഭാരം കുറയ്ക്കുന്നതിനായി ഡയറ്റു ചെയ്യാന്‍ ഇടയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അതു പ്രായോഗികമായി ശരിയായിട്ടില്ല. സാധിക്കുമ്പോള്‍ യോഗയും വര്‍ക് ഔട്ടുമൊക്കെ അപര്‍ണ ചെയ്യുന്നുണ്ട് എന്നുമാണ് അപര്‍ണ പറയുന്നത്.