‘ദേശീയ അവാര്‍ഡ് കിട്ടിയതിനു ശേഷം കരിയറില്‍ ഒരു മാറ്റം വേണം എന്നൊക്കെ ഉണ്ടോ’ അപര്‍ണ ബാലമുരളി

ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കാപ്പ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്നത്. അന്ന ബെന്നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ…

ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കാപ്പ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്നത്. അന്ന ബെന്നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ. ‘സിനിമയില്‍ ഉള്ള രണ്ടു സ്ത്രീകളും ശക്തമായ കഥാപാത്രങ്ങളാണ്.

അങ്ങനെ ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്കും വളരെ സന്തോഷമായി. കാപ്പയുടെ കഥ വളരെ ശക്തമാണ്. ഇന്ദുഗോപന്‍ ചേട്ടന്റെ ഏറ്റവും നല്ല കഥകളില്‍ ഒന്നാണ്. കഥ വായിച്ചപ്പോള്‍ത്തന്നെ എനിക്ക് കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു. നായകനെപ്പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രമീള. അതുപോലെ തന്നെ ബിനു എന്ന കഥാപാത്രവും വളരെ ശക്തയായ സ്ത്രീയാണ്. പ്രമീളയ്ക്ക് നല്ല പ്രതികരണങ്ങള്‍ കിട്ടുന്നുണ്ടെന്ന് താരം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ദേശീയ അവാര്‍ഡ് കിട്ടിക്കഴിഞ്ഞ് കരിയറില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്റെ പ്രതികരണമിങ്ങനെയായിരുന്നു.
‘ദേശീയ അവാര്‍ഡ് കിട്ടിയതിനു ശേഷം കരിയറില്‍ ഒരു മാറ്റം വേണം എന്നൊക്കെ ഉണ്ടോ. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. നമ്മള്‍ ചെയ്യുന്ന ജോലിക്ക് അംഗീകാരം കിട്ടുന്നത് നല്ലതു തന്നെയാണ്.

Aparna-Balamurali77

അവാര്‍ഡ് കിട്ടുന്നതിനു മുന്‍പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളിലാണ് ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു കഥ എന്റെ മുന്നില്‍ വരുമ്പോള്‍ ദേശീയ അവാര്‍ഡ് കിട്ടിയ ആളാണ് എന്ന ഫാക്ടര്‍ ഒന്നും ഞാന്‍ മുന്നോട്ട് വയ്ക്കില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യുക, നല്ല ചിത്രങ്ങളുടെ ഭാഗമാകുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.