ഇന്ത്യന്‍ 2വിനായി കമല്‍ ഹാസന്‍ സൗത്ത് ആഫ്രിക്കയില്‍!

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ ടു. സിനിമയുടെ ചിത്രീകരണത്തിനായി കമല്‍ ഹാസന്‍ സൗത്ത് ആഫ്രിക്കയിലെത്തി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മാസീവ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ടിയാണ് കമലുും…

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ ടു. സിനിമയുടെ ചിത്രീകരണത്തിനായി കമല്‍ ഹാസന്‍ സൗത്ത് ആഫ്രിക്കയിലെത്തി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മാസീവ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ടിയാണ് കമലുും സംഘവും സൗത്ത് ആഫ്രിക്കയിലെത്തിയത്. അടുത്തിടെ താവാനിലെ തായ് പേയില്‍ എട്ട് ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ആക്ഷന്‍ സീക്വന്‍സുകള്‍ക്കായി സംഘം ദക്ഷിണാഫ്രിക്കയില്‍് എത്തിയത്.

ഒരു മാസത്തെ ഷൂട്ടിംഗാണ് ഇവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. 15 ദിവസം ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. തായ്വാനില്‍ ചിത്രീകരിച്ചത് ട്രെയിനില്‍ വെച്ചുള്ള ആക്ഷന്‍ രംഗങ്ങളായിരുന്നു. ഇന്ത്യന്‍ ടുവിന്റെ ഷൂട്ടിങ്ങ് ജൂണ്‍ മാസമോടെ പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ ശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു.

ആഫ്രിക്കയിലെത്തിയ കമല്‍ ഒരു ബൗളില്‍ താളം പിടിച്ച് മൃദംഗം വായിക്കുന്നതിനു സമാനമായ വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. 1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യന്‍ ടു എത്തുന്നത്. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, സമുദ്രക്കനി, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിന്‍ഹ, ഗുരു സോമസുന്ദരം, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍