സിനിമാക്കാരുടെ മാനസിക സംഘര്‍ഷങ്ങള്‍..! ഇത് വലിയൊരു സത്യമാണെന്ന് അപര്‍ണ ബാലമുരളി..!

സിനിമാ മേഖലയില്‍ ഉള്ളവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അപര്‍ണ ബാലമുരളി. സിനിമാ മേഖല എന്ന് പറഞ്ഞാല്‍ വര്‍ക്ക് ഒന്നും ഇല്ലാതെ നമ്മള്‍ ഇരുന്നുപോയാല്‍ അങ്ങനെ തന്നെ ഇരുന്നു പോകുന്ന…

സിനിമാ മേഖലയില്‍ ഉള്ളവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അപര്‍ണ ബാലമുരളി. സിനിമാ മേഖല എന്ന് പറഞ്ഞാല്‍ വര്‍ക്ക് ഒന്നും ഇല്ലാതെ നമ്മള്‍ ഇരുന്നുപോയാല്‍ അങ്ങനെ തന്നെ ഇരുന്നു പോകുന്ന സ്ഥിതിയുണ്ട് എന്നാണ് അപര്‍ണ ബാലമുരളി പറയുന്നത്. പല ഹോബികളും പ്രൊഫനും ഉണ്ടെങ്കിലും.. ഇപ്പോള്‍ ഞാന്‍ തന്നെ ആര്‍ക്കിടെക്ചര്‍ പഠിച്ചതാണ്. ഞാന്‍ ആ മേഖലയിലേക്ക് തിരിയുക ആണെങ്കില്‍ ഞാന്‍ പൂര്‍ണമായും അതില്‍ തന്നെ പ്രവര്‍ത്തിക്കണം.

അത് നല്ല വര്‍ക്ക് ചെയ്യേണ്ട ഫീല്‍ഡ് ആണ് എന്നും അപര്‍ണ ബാലമുരളി തുറന്ന് പറയുന്നു. അപ്പോള്‍ സിനിമ വിട്ട് കുറച്ച് നാള്‍ ഇങ്ങനെ ഇരിക്കേണ്ടി വരും. പിന്നെ സിനിമ വരുമ്പോള്‍ എല്ലാം കൂടെ ഒരുമിച്ച് അങ്ങ് വരും. അപ്പോഴാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നു പോവുക.. സിനിമാ രംഗത്ത് ഉള്ളത് വലിയ രീതിയില്‍ തന്നെ മെന്റല്‍ സ്ര്‌ട്രെസ്സ് അനുഭവിക്കുന്നവരാണ് എന്നും അപര്‍ണ ബാലമുരളി തുറന്ന് പറയുന്നു.

പുറത്ത് എന്തെല്ലാം കാണിച്ചാലും.. എത്ര ഗ്ലാം ആയാലും നല്ലത് പോലെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരാണ് സിനിമയില്‍ ഉള്ളത് എന്നാണ് അപര്‍ണ തുറന്ന് പറഞ്ഞിരിക്കുന്നത്. അതൊരു വലിയ സത്യമാണ്.. അതുകൊണ്ട് പല തവണ ഇത് എവിടെ ചെന്ന് എത്തും.. സിനിമ വേണോ.. വേണ്ടയോ എന്നെല്ലാം പലതവണ ചിന്തിച്ചിട്ടുണ്ട് എന്നും അപര്‍ണ പറയുന്നു.

അതേസമയം, തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കില്‍ കൂടിയാണ് അപര്‍ണ. സുന്ദരിഗാര്‍ഡന്‍സ് എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.