ചാമ്പ്യന്‍മാരെ ഇങ്ങനെ ചെയ്യുന്നത് ഹൃദയഭേദകം!! ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അപര്‍ണ ബാലമുരളി

ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി അപര്‍ണ ബാലമുരളി. ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി ഗുസ്തി താരങ്ങള്‍…

ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി അപര്‍ണ ബാലമുരളി. ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി ഗുസ്തി താരങ്ങള്‍ സമരത്തിലാണ്.

ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്ന വൈറല്‍ ചിത്രമടക്കം പങ്കുവച്ചാണ് അപര്‍ണ താരങ്ങളോടൊപ്പമാണെന്ന് അറിയിച്ചത്.

സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നുപറയുന്നു താരമാണ് അപര്‍ണ. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അപര്‍ണ വിഷയത്തില്‍ ഗുസ്തി താരങ്ങള്‍ക്കുള്ള പിന്തുണയറിയിച്ചത്.

നമ്മുടെ ചാമ്പ്യന്‍മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെന്നാണ് സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്ന ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചു. ഹാഷ്ടാഗായി നീതി വൈകുന്നത് നീതി നിഷേധമാണ് എന്നും അപര്‍ണ കുറിച്ചു.

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിനിടെ ജന്തര്‍ മന്ദറില്‍ സമരം നടത്തിവന്ന വനിതാ ഗുസ്തി താരങ്ങളെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ലൈംഗികാതിക്രമ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്.