‘ബിഗ്‌ബോസിന്‌ വഴക്ക് ഉണ്ടാക്കുന്നവരെയാണ് ആവശ്യം ‘ ; വെളിപ്പെടുത്തി അപർണ മൾബറി 

മലയാളികള്‍ക്ക് സുപരിചിതയാണ്  അപര്‍ണ മള്‍ബറി.  വിദേശത്ത് നിന്നും കേരളത്തിലെത്തി ഇപ്പോള്‍ മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണ് അപര്‍ണ മള്‍ബറി. മലയാള ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ പ്രിയങ്കരിയാണ് അപര്‍ണ മള്‍ബറി. …

മലയാളികള്‍ക്ക് സുപരിചിതയാണ്  അപര്‍ണ മള്‍ബറി.  വിദേശത്ത് നിന്നും കേരളത്തിലെത്തി ഇപ്പോള്‍ മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണ് അപര്‍ണ മള്‍ബറി. മലയാള ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ പ്രിയങ്കരിയാണ് അപര്‍ണ മള്‍ബറി.  മലയാളി പ്രേക്ഷകർക്കിടയിൽ അപര്‍ണയ്ക്ക് ജനപ്രീതി ലഭിച്ചത് ബിഗ് ബോസ് മലയാളത്തില്‍ മത്സരാർത്ഥി ആയി   പങ്കെടുത്തതോട് കൂടിയാണ്. ബിഗ് ബോസ് മലയാളം നാലാം സീസണിലായിരുന്നു മത്സരാര്‍ഥിയായി അപര്‍ണ പങ്കെടുത്തത്. ഇതുവരെ വന്ന ബിഗ് ബോസ് മത്സരാര്‍ഥികളില്‍ ഏറ്റവും ശാന്തമായി പ്രതികരിച്ചിരുന്ന ആളാണ് അപര്‍ണ മൾബറി എന്ന്  എടുത്ത് പറയേണ്ടിയിരിക്കുന്നു. ആ ഷോയ്ക്ക് താന്‍ തീരെ യോജിച്ച ആളായിരുന്നില്ലെന്നാണ് താരമിപ്പോള്‍ പറയുന്നത്. കുറേ കാലത്തിന് ശേഷം താന്‍ കേരളത്തിലേക്ക് വന്നത് തന്നെ ബിഗ് ബോസിന് വേണ്ടിയാണെന്നും  മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അപര്‍ണ പങ്കു വെച്ചു. ഏറെ കാലത്തിന് ശേഷം ഞാന്‍ വീണ്ടും കേരളത്തിലേക്ക് വരുന്നത് ബിഗ് ബോസിന് വേണ്ടിയാണ്. ആ ഷോയില്‍ ഞാന്‍ വളരെ അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നു. ഭാഷ തന്നെയാണ് പ്രധാന പ്രശ്‌നമായത്. എന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മലയാളത്തില്‍ പറയാന്‍ വളരെയധികം ബുദ്ധിമുട്ടി. പൊതുവേ സമാധാനം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. എന്നാല്‍ ബിഗ് ബോസില്‍ ആ സ്ട്രാറ്റജി അല്ല വേണ്ടത്. വഴക്ക് ഉണ്ടാക്കുന്നവരെയാണ് ആവശ്യം.

അങ്ങനെയൊക്കെ ആണെങ്കിലും അതും നല്ലൊരു അനുഭവമായിരുന്നു. ബിഗ് ബോസിലൂടെ ഒരുപാട് സുഹൃത്തുക്കളെ കിട്ടി. പിന്നെ തിരിച്ചറിയപ്പെടാനും സഹായിച്ചു. ഇപ്പോള്‍ കൂടുതല്‍ സമയവും കേരളത്തിലാണെന്നാണ് അപര്‍ണ പറയുന്നത്. അമേരിക്കയില്‍ എത്തിയ സമയത്ത് എന്റെ ഇംഗ്ലീഷില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ കഷ്ടപ്പെട്ടാണ് ശരിയാക്കിയത്. അതുപോലെ ആഴത്തില്‍ ഇംഗ്ലീഷ് പഠിച്ചു. അതുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിക്കുമ്പോഴുള്ള പ്രശ്‌നത്തെ കുറിച്ച് കൃത്യമായി എനിക്ക് പറഞ്ഞ് തരാന്‍ സാധിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തോളമായി താന്‍ അധ്യാപന ജോലി തുടങ്ങിയിട്ടെന്നും അപര്‍ണ വ്യക്തമാക്കുന്നു. ആദ്യം ഞാന്‍ ജോലി ചെയ്തത് ചൈനയിലും തായ്‌ലാന്‍ഡിലുമൊക്കെയാണ്. അവിടെ ക്ലാസുകള്‍ ശ്രദ്ധിക്കപ്പെട്ടു. അതിനിടെയാണ് എന്‍ട്രി ആപ്പിലേക്ക് വിളി വന്നത്. ഒരു ഇംഗ്ലീഷ് കോഴ്‌സ് ഉണ്ടാക്കാനായിരുന്നു. കേരളത്തില്‍ നിന്നുള്ള ആ ഓഫര്‍ സ്വീകരിച്ചു. മൂന്ന് വര്‍ഷത്തിലധികമായി അവര്‍ക്കൊപ്പമാണ് ഞാന്‍. 26000 ത്തിലധികം വിദ്യാര്‍ഥികളെ ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ പഠിപ്പിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോസും താന്‍ ചെയ്യാറുണ്ട്. അതിനൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും താരം സൂചിപ്പിക്കുന്നു. താന്‍ ലെസ്ബിയനാണെന്ന് മുന്‍പ് അപര്‍ണ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്റെ പങ്കാളി അമൃതശ്രീയെ പറ്റിയും എങ്ങനെയാണ് അവരെ പരിചയപ്പെട്ടതെന്നും അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ‘അമൃതശ്രീയെ ആദ്യമായി കാണുന്നത് യുഎസില്‍ വെച്ചാണ്. അവളൊരു കാര്‍ഡിയോളജിസ്റ്റാണ്. നല്ല സുഹൃത്തുക്കളായതിന് ശേഷമാണ് ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. രണ്ട് വര്‍ഷം ലോംഗ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു ഞങ്ങളുടേത്. ഇതിന് ശേഷമാണ് ഒരുമിച്ച് ജീവിച്ച് തുടങ്ങിയത്. കൊവിഡിന്റെ സമയത്ത് അമൃതശ്രീയുടെ കൂടെ ഞാന്‍ ഫ്രാന്‍സിലായിരുന്നു. ഇപ്പോള്‍ അവള്‍ എന്റെ കൂടെ കേരളത്തിലാണ് ഉള്ളതെന്നും’, അപര്‍ണ മള്‍ബറി വ്യക്തമാക്കുന്നു.