വിജയിയുടെ മതം ‘ഇന്ത്യൻ’; തന്നെ സംബന്ധിച്ചു മതമില്ല വെളിപ്പെടുത്തി പിതാവ്

ഒരു ഡയലോഗില്‍, അല്ലെങ്കില്‍ ഒരു ചലനത്തില്‍ പോലും ആയിരക്കണക്കിന് ആരാധകരെ ത്രസിപ്പിക്കുന്ന സൂപ്പര്‍ താരം.  ആരാധകരുടെ സ്വന്തം  ദളപതി വിജയ് . സിനിമാ താരങ്ങളെ ദൈവ തുല്യരായി കാണുന്ന തമിഴ്‌നാട്ടുകാര്‍ക്ക് രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും…

ഒരു ഡയലോഗില്‍, അല്ലെങ്കില്‍ ഒരു ചലനത്തില്‍ പോലും ആയിരക്കണക്കിന് ആരാധകരെ ത്രസിപ്പിക്കുന്ന സൂപ്പര്‍ താരം.  ആരാധകരുടെ സ്വന്തം  ദളപതി വിജയ് . സിനിമാ താരങ്ങളെ ദൈവ തുല്യരായി കാണുന്ന തമിഴ്‌നാട്ടുകാര്‍ക്ക് രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ട താരവും ഒരു പക്ഷേ രജിനിക്കൊപ്പം ഉള്ള താരവും  വിജയ് തന്നെ. ന്ത മുഖത്തെ പാക്ക യാരാവത് പൈസ മുടക്കുമാ’, ഒരുകാലത്ത് നടൻ വിജയിയെ കുറിച്ച് ജനങ്ങൾ പറഞ്ഞ വാക്കുകളായിരുന്നു ഇത്. സിനിമയുടെ തുടക്കക്കാലത്ത് ഇത്തരം വലിയ വിമർശനങ്ങൾ നേരിട്ട വിജയ് ഇന്ന് വളർന്ന് പന്തലിച്ച് നിൽക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ ആണ്. വിമർശിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച വിജയ്ക്ക് കേരളത്തിൽ അടക്കം വൻ ആരാധകരാണുള്ളത്. അതുകൊണ്ട് കൊണ്ട് തന്നെ നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾ അറിയാൻ കൗതുകവും ആവേശവും പ്രേക്ഷകരിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ വിജയിയെ കുറിച്ച് നടന്റെ അച്ഛനും നിർമതാവും ആയ എസ് എ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വിജയിയുടെ സർട്ടിഫിക്കറ്റിൽ മതമില്ലെന്നും ആ കോളത്തിൽ ഇന്ത്യൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എസ് എ ചന്ദ്രശേഖർ പറയുന്നു.

തന്ന  സംബന്ധിച്ചിടത്തോളം മതം ഇല്ല” എന്ന് ചന്ദ്രശേഖർ പറയുന്നു. വിജയിയെ സ്കൂളിൽ ചേർത്തതിനെ പറ്റിയും ചന്ദ്രശേഖർ പറയുന്നുണ്ട്. “നാല്പത്തി അഞ്ച് വർഷത്തിന് മുൻപ്  ആണ് വിജയിയെ സ്കൂളിൽ ചേർക്കുന്നത്. അഡ്മിഷന് വേണ്ടി ആപ്ലിക്കേഷൻ തന്നു. അതിൽ നാഷണാലിറ്റി ഇന്ത്യൻ എന്ന് കൊടുത്തു. റിലീജിയനിൽ ഇന്ത്യൻ എന്ന് കൊടുത്തു. കാസ്റ്റിലും ഇന്ത്യൻ എന്ന് തന്നെ എഴുതി. അവിടെ ഉള്ളവർക്ക് തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞു. ഏതാണ് തെറ്റെന്നാണ് താൻ ചോദിച്ചത്. പ്രിൻസിപ്പൽ വന്ന് തന്റെ മതം ചോദിച്ചു.  ഭാര്യ ഹിന്ദു ചന്ദ്രശേഖർ  ക്രിസ്ത്യൻ. ഇതു രണ്ടും ചേർത്ത് എന്തെങ്കിലും മതം ഉണ്ടോന്നാണ് ചന്ദ്രശേഖർ  ചോദിച്ചത്. വിജയ്ക്ക് ഇപ്പോൾ 49വയസുണ്ട്. അഞ്ച് വയസിൽ സ്കൂളിൽ ചേത്തത് മുതൽ ഇതുവരെ ഇന്ത്യൻ എന്നാണു മതവും ജാതിയുമൊക്കെ. . സർട്ടിഫിക്കറ്റുകളിൽ  ഒന്നും ഒരു മതവും ഇല്ല”, എന്നാണ് അദ്ദേഹം പറഞ്ഞത്.

എങ്കിൽ കൂടിയും എതിരാളികൾ പ്രത്യേകിച്ച് സംഘ്പരിവാറുകാർ  വിജയെ താറടിക്കാൻ ഉപയോഗിച്ചത് മതം ഉപയോഗിച്ചായിരുന്നു . തമിഴില്‍ സിനിമാ താരങ്ങള്‍ക്ക് രാഷ്ട്രീയം ഒട്ടും അന്യമല്ല. എങ്കിലും വിജയിനെ ആ പരിസരത്തൊന്നും നേരത്തെ കണ്ടിട്ടില്ല. അച്ഛന്‍ ചന്ദ്രശേഖര്‍ കൃത്യമായ രാഷ്ട്രീയ നിലപാടുളള വ്യക്തിയായിരുന്നു. 2017ലാണ് വിജയ് എന്ന പേര് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറുന്നത്. മെര്‍സല്‍ എന്ന ചിത്രമാണ് വിജയിനെ ജോസഫ് വിജയ് ആക്കി മാറ്റിയത്.അതുവരെ വിജയ് എന്ന പേരല്ലാതെ മറ്റൊരു പേര് തങ്ങളുടെ പ്രിയതാരത്തിനുണ്ടെന്ന് ആരാധകര്‍ പോലും അറിഞ്ഞ് കാണില്ല. മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളളവ വിമര്‍ശന വിധേയമായതോടെയാണ് വിജയിയുടെ മതം ചര്‍ച്ചയാക്കപ്പെട്ടത്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് വിജയ് ക്രിസ്ത്യാനിയായത് കൊണ്ടാണ് എന്നാണ് ബിജെപി നേതാവ് എച്ച് രാജ അന്ന് പ്രതികരിച്ചത്. മെര്‍സല്‍ സിനിമയില്‍ അഞ്ച് മിനുറ്റോളം നീളുന്ന വിജയിയുടെ സംഭാഷണം കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പൊളിച്ചടുക്കുന്നതാണ്. ഇതോടെ ബിജെപി നേതാക്കള്‍ വാളുമെടുത്തിറങ്ങി. ഈ വിഷയത്തില്‍ പിടിച്ച്, വിജയിയുടെ മതം പറഞ്ഞ് നേട്ടമുണ്ടാക്കാം എന്ന കണക്ക് കൂട്ടല്‍ പക്ഷേ തമിഴ് നാട്ടില്‍ വിലപ്പോയില്ല. നാട് വിജയിനൊപ്പമാണ് നിലയുറപ്പിച്ചത്. അന്നേ ബിജെപിയുടെ കണ്ണിലെ കരടായി വിജയ് മാറിയിരുന്നു. സര്‍ക്കാര്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ തമിഴ്‌നാട്ടില്‍ ബിജെപിയുടെ സഖ്യകക്ഷി കൂടിയായ അണ്ണാ ഡിഎംകെയ്ക്കും വിജയ് ശത്രുവായി മാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യം നല്‍കി വോട്ട് നേടുന്നതിനെയാണ് സര്‍ക്കാര്‍ വിമര്‍ശിച്ചത്. അണ്ണാ ഡിഎംകെ മന്ത്രിയായ സിവി ഷണ്‍മുഖം ഈ വിവാദത്തില്‍ പ്രതികരിച്ചത് വിജയിനെ നക്‌സലൈറ്റ് എന്ന് വിളിച്ചാണ്. സിനിമകളില്‍ മാത്രമല്ല, മറ്റു പല  ചടങ്ങളുകളില്‍ വിജയ് നടത്തിയ പ്രസംഗങ്ങളും പലരേയും ചൊടിപ്പിച്ചിട്ടുണ്ട്. പലവിധത്തിൽ അവർ വിജയെ ദ്രോഹിക്കാനും തുടങ്ങി.  വിജയ്‌ക്കെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി ഉണ്ടായി .  ബിജെപി പക്ഷത്തേക്ക് ചായ്വ് കാണിക്കുന്ന രജനീകാന്തിന് എതിരെയുളള കേസ ഇഡി പിന്‍വലിക്കുകയും വിജയിനെ 24 മണിക്കൂറിലേറെയായി ചോദ്യം ചെയ്തതും  യാദൃശ്ചികമലായിരുന്നു.