വീട്ടിൽ ഉള്ളവരെ കാണുമ്പോഴും ഉണ്ടോ ഈ കൊതി ? മാസ്സ് മറുപടിയുമായി അപർണ നായർ

മയൂഖം എന്ന ചിത്രത്തിലൂടെ  സിനിമയിൽ അരങ്ങേറിയ താരമാണ് അപർണ നായർ, ശേഷം നോട്ട്ബുക്ക് എന്ന ചിത്രത്തിലും താരം ഒരു വേഷം ചെയ്തിരുന്നു, എന്നാൽ അപർണ ഏറെ ശ്രദ്ധിക്കപ്പെട്ടത് നിവേദ്യം എന്ന സിനിമയിൽ കൂടി ആയിരുന്നു,…

മയൂഖം എന്ന ചിത്രത്തിലൂടെ  സിനിമയിൽ അരങ്ങേറിയ താരമാണ് അപർണ നായർ, ശേഷം നോട്ട്ബുക്ക് എന്ന ചിത്രത്തിലും താരം ഒരു വേഷം ചെയ്തിരുന്നു, എന്നാൽ അപർണ ഏറെ ശ്രദ്ധിക്കപ്പെട്ടത് നിവേദ്യം എന്ന സിനിമയിൽ കൂടി ആയിരുന്നു, വളരെ ശ്രദ്ധയേറിയ ഒരു കഥാപാത്രത്തെ ആണ് അപർണ നിവേദ്യത്തിൽ അവതരിപ്പിച്ചത്.

പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നെത്തി, പിന്നീട് അപർണ ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധേയമായിരുന്നു, ചെറിയ വേഷങ്ങളിൽ കൂടി അപർണ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് താരം.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, തന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ ചിത്രങ്ങളൂം താരം പങ്കുവെക്കാറുണ്ട്, ഇതിനെല്ലാം വളരെ മികച്ച സ്വീകാര്യത ആണ് ലഭിക്കാറുള്ളത്. അടുത്തിടെ അപർണ തന്റെ ഒരു പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു, നിരവധി പേരാണ് ചിത്രതിനു കമെന്റുമായി എത്തിയത്, എന്നാൽ അതിൽ താരത്തിനോട് മോശമായി കമെന്റിട്ട ഒരു വ്യക്തിക്ക് താരം നൽകിയ മറുമടിയാണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

‘കൊതി തോന്നുന്നു’ എന്നാണ് ഇയാൾ അപർണയുടെ ചിത്രത്തിന് താഴെ കമൻറ് ചെയ്തത്. ഈ കമൻറ് ആണ് അപർണ കിടിലൻ മറുപടി നൽകിയിരിക്കുന്നത്. “ആണോ? വീട്ടിലുള്ളവരെ കാണുമ്പോഴും തോന്നാറുണ്ടോ ഈ കൊതി?” – ഇതാണ് അപർണ നൽകിയ മറുപടി. ഒരുപാട് ആളുകളാണ് അപർണയ്ക്ക് പിൻതുണയുമായി എത്തുന്നത്