ഇനി വില്ലന്‍ ആകാനില്ല!!! വലിയ മാനസിക സംഘര്‍ഷവും ഉണ്ടാക്കുന്നു-വിജയ് സേതുപതി

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ വിജയ് സേതുപതി. ഈ വര്‍ഷം താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. കിങ് ഖാന്റെ ജവാനിലൂടെയാണ് വിജയ് സേതുപതി ബോളിവുഡിലും ശ്രദ്ധേയനായത്. നായകനായും വില്ലനായുമെല്ലാം ആരാധകഹൃദയത്തില്‍ ഹീറോയായി ഇടം…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ വിജയ് സേതുപതി. ഈ വര്‍ഷം താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. കിങ് ഖാന്റെ ജവാനിലൂടെയാണ് വിജയ് സേതുപതി ബോളിവുഡിലും ശ്രദ്ധേയനായത്. നായകനായും വില്ലനായുമെല്ലാം ആരാധകഹൃദയത്തില്‍ ഹീറോയായി ഇടം പിടിച്ചുകഴിഞ്ഞു. ഏറെ കഷ്ടപ്പാടിലൂടെയാണ് വിജയ് സേതുപതി സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്.

ഇനി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കില്ലെന്നാണ് വിജയ് സേതുപതിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡ് ചിത്രം ജവാനില്‍ വില്ലനായിട്ടാണ് വിജയ് സേതുപതി എത്തിയത്. ഇതിന് പിന്നാലെയാണ് താരം ഇനി വില്ലന്‍ ആകാനില്ലെന്ന് അറിയിച്ചിരിക്കുന്നത്. 54-ാം രാജ്യാന്തര ചലച്ചിത്രമേളയിലാണ് താരത്തിന്റെ പ്രഖ്യാപനം.
vijaysethupathy
വില്ലന്‍ കഥാപാത്രം തനിക്ക് വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. അതുകൊണ്ട് ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാനില്ലെന്നും താരം പറയുന്നു. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതിയുണ്ട്. മാത്രമല്ല വലിയ മാനസിക സംഘര്‍ഷവും ഉണ്ടാക്കുന്നുണ്ട്. ഇനി മുതല്‍ ഈ മാനസിക ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടതില്ല എന്നാണ് താരം വെളിപ്പെടുത്തിയത്.

ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമായിരുന്നു തനിക്ക്. എന്നാല്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇനി അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ പറ്റില്ല. കുറച്ച് കാലത്തേക്ക് വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും താരം പ്രഖ്യാപിച്ചിരിക്കുകയാണ്.