‘ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കാണുന്ന അതേ പിരിമുറുക്കത്തോടെ കാണാവുന്നത്’

കൂടത്തായി കൊലപാതകം ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്ളിക്സ്. കറി ആന്‍ഡ് സയനൈഡ്- ദി ജോളി ജോസഫ് കേസ് ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ചുള്ള കുറിപ്പുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ക്രിസ്റ്റോ ടോമിയാണ്…

കൂടത്തായി കൊലപാതകം ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്ളിക്സ്. കറി ആന്‍ഡ് സയനൈഡ്- ദി ജോളി ജോസഫ് കേസ് ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ചുള്ള കുറിപ്പുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം. രാജ്യത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ് ഡോക്യുമെന്ററി. ജോളിയുടെ സുഹൃത്തുക്കളും അയല്‍ക്കാരും ബന്ധുക്കളുമൊക്കെ ട്രെയ്ലറില്‍ വന്നുപോകുന്നുണ്ട്. അഭിഭാഷകനായ ബി.എ ആളൂരുമുണ്ട്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കാണുന്ന അതേ പിരിമുറുക്കത്തോടെ കാണാവുന്ന ഒരു ഒന്നര മണിക്കൂര്‍ ഡോക്യൂമെന്ററിയെന്നാണ് അപ്പു ഗിരിഷ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കാണുന്ന അതേ പിരിമുറുക്കത്തോടെ കാണാവുന്ന ഒരു ഒന്നര മണിക്കൂര്‍ ഡോക്യൂമെന്ററി…
Curry & Cyanide The Jolly Joseph Case (Netflix Orginal)
കണ്ട് തീര്‍ത്തിട്ടും മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാത്ത കഥാപാത്രം…
കുഞ്ഞാന്റി ??
കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ രഞ്ചി വില്‍സണ്‍, ജോളി ജോസഫിന്റെ നാത്തൂന്‍…
വെറും സ്വാഭാവിക മരണമായി ചിത്രീകരിക്കപ്പെട്ട 6 മരണങ്ങള്‍ കൊലപാതകങ്ങള്‍ ആണെന്ന് സംശയം പ്രകടിപ്പിക്കയും പോലീസില്‍ പരാതി കൊടുക്കയും ജോളി ജോസഫിന്റെ അറസ്റ്റ് വരെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും എതിര്‍പ്പ് വകവെക്കാതെ ഇളയ സഹോദരന്‍ റോജോയുടെ പിന്‍ബലത്തോടെ ഫോളോ അപ്പ് ചെയ്യുകയും ചെയ്ത യഥാര്‍ത്ഥ റിയല്‍ ലൈഫ് നായിക….
രഞ്ചിയുടെയും റോജോയുടെയും ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മരിച്ച 6 പേര്‍ക്ക് പുറമെ സ്വന്തം മക്കളും രണ്ടാം ഭര്‍ത്താവും ഉള്‍പ്പെടെ കുടുംബത്തിലെ മറ്റ് പലരെയും ജോളി ഇതിനുള്ളില്‍ സയനൈഡിന്റെ രുചി അറിയിച്ചിരിക്കും…
നഷ്ടപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ദ്ധ്യം ആ സഹോദരങ്ങളുടെ വാക്കുകളിലുണ്ട്…
റോയ് ജോളി ദമ്പതികളുടെ രണ്ട് മക്കളെയും ഒപ്പം കൂട്ടി പൊന്നാമറ്റം കുടുംബത്തില്‍ പഴയ സര്‍വ്വസന്തോഷങ്ങളോടെയും താമസിക്കാനുള്ള ഈ കൂടപ്പിറപ്പുകളുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടട്ടെ… പ്രാര്‍ത്ഥനകള്‍