ഇവൾ ഞങ്ങളുടെ രാജകുമാരി ! ആരാധ്യയുടെ പിറന്നാള്‍ ആഘോഷമാക്കി ബച്ചന്‍ കുടുംബം

ബോളിവുഡിന്റെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ട ശേഷമാണ് മകള്‍ ആരാധ്യ ജനിക്കുന്നത്. വീട്ടില്‍ എല്ലാവരുടെയും കണ്ണിലുണ്ണിയാണ് ആരാധ്യ. പത്താം പിറന്നാള്‍ ആണ്…

ബോളിവുഡിന്റെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ട ശേഷമാണ് മകള്‍ ആരാധ്യ ജനിക്കുന്നത്. വീട്ടില്‍ എല്ലാവരുടെയും കണ്ണിലുണ്ണിയാണ് ആരാധ്യ. പത്താം പിറന്നാള്‍ ആണ് ഈ കുട്ടിത്താരം ആഘോഷിച്ചത്. മാലിദ്വീപില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷങ്ങള്‍ കൊണ്ടാടിയത്. മകളുടെ പിറന്നാളിന് അച്ഛന്‍ അഭിഷേക് ബച്ചന്‍ ആശംസകള്‍ അറിയിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

‘ജന്മദിനാശംസകള്‍ രാജകുമാരി… നിന്റെ അമ്മ പറയുന്നത് പോലെ… നീ ഈ ലോകത്തെ കുറച്ച് കൂടി മികച്ച സ്ഥലമാക്കി. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു… ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ…’ അഭിഷേക് ബച്ചന്‍ കുറിച്ചു. അതേസമയം, ഐശ്വര്യയുടെ ആശസകളും മനോഹരവും ഹൃദയസ്പര്‍ശിയുമായിരുന്നു. ‘എന്റെ മാലാഖയ്ക്ക് പത്ത് വയസ്.

ഞാന്‍ ഇന്ന് ജീവിക്കുന്നതിന് പോലും കാരണം നീയാണ്…. എന്റെ പ്രിയ ആരാധ്യ…. നീയാണ് എന്റെ ജീവിതം… എന്റെ ആത്മാവ്… ഞാന്‍ നിന്നെ അത്രമേല്‍ സ്‌നേഹിക്കുന്നു…’ ഐശ്വര്യ റായ് കുറിച്ചു. താരങ്ങളുടെ ഫോട്ടോകളും കുറിപ്പും ആരാധകർ ആഘോഷമാക്കുകയാണ്.