56ാം വയസ്സില്‍ നടന്‍ അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി!!

ബോളിവുഡ് നടനും നടി മലൈക അരോറയുടെ മുന്‍ ഭര്‍ത്താവുമായ അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ടിസ്റ്റ് ഷുറാ ഖാനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയാണ് താരം. സഹോദരി അര്‍പ്പിത…

ബോളിവുഡ് നടനും നടി മലൈക അരോറയുടെ മുന്‍ ഭര്‍ത്താവുമായ അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ടിസ്റ്റ് ഷുറാ ഖാനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയാണ് താരം. സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരും തമ്മില്‍ പതിനഞ്ച് വയസ്സ് പ്രായ വ്യത്യാസമുണ്ട്. അര്‍ബാസ് ഖാന് 56 ഉം ഷുറയ്ക്ക് 41 വയസ്സാണ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഷുറ ഖാന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞാനും എന്റെ സ്വന്തവും ജീവിതകാലം മുഴുവനുള്ള സ്നേഹത്തിനും ഒരുമയ്ക്ക് തുടക്കമിടുന്നു. സ്പെഷ്യല്‍ ദിനത്തില്‍ നിങ്ങളുടെ അനുഗ്രഹം വേണം.- എന്ന കുറിപ്പിലാണ് അര്‍ബാസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും എത്തി. 1998ല്‍ ആയിരുന്നു മലൈകയും അര്‍ബാസും വിവാഹിതരായത്. 19 വര്‍ഷത്തിന് ശേഷം 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. പിതാവ് അര്‍ബാസ് ഖാന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ പങ്കുവച്ചിരുന്നു.