ഇതാണ് പല പെൺകുട്ടികൾ പലരുടെയും മുഖത്ത് നോക്കി ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ. അർച്ചന 31 നോട്ട്ഔട്ട് പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു !!

മഴവില്ല് പോലെയുള്ള ഒരു പെണ്ണിന്റെ കഥയുമായി അർച്ചന 31 നോട്ട്ഔട്ട് ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽകുമാർ ഒരുക്കുന്ന എറ്റവും പുതിയ ചിത്രമാണ് അർച്ചന 31നോട്ടൗട്ട്.. ഒരു ഫാമിലി എന്റെർറ്റെയിനർ ആയിട്ടാണ് ഈ…

മഴവില്ല് പോലെയുള്ള ഒരു പെണ്ണിന്റെ കഥയുമായി അർച്ചന 31 നോട്ട്ഔട്ട് ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽകുമാർ ഒരുക്കുന്ന എറ്റവും പുതിയ ചിത്രമാണ് അർച്ചന 31നോട്ടൗട്ട്.. ഒരു ഫാമിലി എന്റെർറ്റെയിനർ ആയിട്ടാണ് ഈ ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത്.. പാലക്കാടൻ ഗ്രാമത്തിൽ ഒരു കല്യാണത്തെ ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെ ആണ് ഈ സിനിമ സഞ്ചരിക്കുന്നത്. അർച്ചന എന്ന സ്കൂൾ ടീച്ചറെയാണ് ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മുപ്പത് കല്യാണലോചനകൾക്ക് ശേഷം മുപ്പത്തി ഒന്നാമതൊരു കല്യാണാലോചന വരികയും, ആ കല്യാണാലോചന അർച്ചനയുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നൊക്കെ വളരെ രസകരമായ രീതിയിൽ പറഞ്ഞു പോകുന്ന ഒരു ചിത്രമാണ് അർച്ചന 31 നോട്ടൗട്ട്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ തുടങ്ങിയവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു സംവിധായകനായും, നിർമ്മാതാവായും തന്റെതായ വ്യക്തിമുദ്ര മലയാള ചലച്ചിത്ര ലോകത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് മാർട്ടിൻ പ്രക്കാട്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകൾക്ക് കിട്ടുന്ന അതേ പ്രാധാന്യം തന്നെ അദ്ദേഹം നിർമ്മിക്കുന്ന ചിത്രങ്ങൾക്കും ലഭിക്കാറുണ്ട്. കൂടാതെ വലിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ ഇവരെ കൂടാതെ തുടങ്ങി ഒട്ടനവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

ചിത്രത്തിലെ ജോയൽന്റെ ഛായാഗ്രഹണം എടുത്ത് പറയാതെ വയ്യ. ഗോപി സുന്ദറും തന്റെ മേഖല മികച്ചതാക്കിയിട്ടുണ്ട്. ഒരു നവാഗത സംവിധായകന്റെ പാളിച്ചകളില്ലാതെ തീർത്തും കൈയ്യടക്കത്തോടെ കഥ പറഞ്ഞുപോവുന്നു എന്നതാണ് അര്‍ച്ചന31 നോട്ട് ഔട്ട്‌ എന്ന ചിത്രത്തിന്‍റെ പ്ലസ് പോയിന്റ്. വലിയ ട്വിസ്റ്റോ, സംഭവബഹുലമായ കാര്യങ്ങളോ ഒന്നുമില്ലാതിരുന്നിട്ടും, ചിത്രത്തെ രസകരമായ രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.