‘പാപ്പന്‍’ സിനിമയില്‍ തലമുറകളുടെ സംഗമം..!! സുരേഷ്‌ഗോപി ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ്..!!

ഒരുപാട് വര്‍ഷത്തിന് ശേഷം മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിച്ചുകൊണ്ടിരുന്ന സുരേഷ്‌ഗോപിയെ കാവല്‍ എന്ന സിനിമയിലൂടെയാണ് ആരാധകര്‍ക്ക് തിരിച്ചു കിട്ടിയത്. അന്ന് മുതല്‍ സുരേഷേട്ടനെ എന്നും സ്‌ക്രീനില്‍ ആ പ്രസരിപ്പോടെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധക ലക്ഷങ്ങള്‍…

ഒരുപാട് വര്‍ഷത്തിന് ശേഷം മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിച്ചുകൊണ്ടിരുന്ന സുരേഷ്‌ഗോപിയെ കാവല്‍ എന്ന സിനിമയിലൂടെയാണ് ആരാധകര്‍ക്ക് തിരിച്ചു കിട്ടിയത്. അന്ന് മുതല്‍ സുരേഷേട്ടനെ എന്നും സ്‌ക്രീനില്‍ ആ പ്രസരിപ്പോടെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധക ലക്ഷങ്ങള്‍ ഇവിടെയുണ്ട്. കാവല്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സുരേഷ്‌ഗോപി നായകനായി എത്തുന്ന പാപ്പന്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏഴ് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പന്‍’.

ഏബ്രഹാം മാത്യു മാത്തന്‍ എന്ന പേരിലുള്ള നായക കഥാപാത്രമായിട്ടാണ് താരം സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പാപ്പന്‍ സിനിമയിലെ തലമുറ സംഗമത്തെ കുറിച്ചാണ്.

ഇതാണ് ഇപ്പോള്‍ സിനിമയുടെ മറ്റൊരു സവിശേഷതയായി മാറുന്നത്. ഏബ്രഹാം മാത്യു മാത്തന്‍ എന്ന സുരേഷ് ഗോപിയുടെ നായക വേഷത്തിനൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം, സംവിധായകനായി ജോഷി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ അഭിലാഷ് ജോഷിയും ക്രിയേറ്റീവ് ഡയറക്ടറായി സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. കൂടാതെ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഇങ്ങനെ രണ്ട് തലമുറകളുടെ ഒരു സംഗമം തന്നെയാണ് പാപ്പനില്‍ ഉള്ളത്.