മിറാക്കിളിനെ കാത്ത് അർച്ചന ; മുപ്പത്തിരണ്ടാം വയസിൽ അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് താരം

മനസപുത്രി എന്ന ഹിറ്റ് സീരിയലിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അർച്ചന സുശീലൻ. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് പരമ്പരകളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മികച്ച ഒരു മത്സരാർത്ഥി കൂടിയായിരുന്നു അർച്ചന.

ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വലിയ ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയ ഒരു വിശേഷം കൂടി വരുന്ന സന്തോഷം ഏവരെയും അറിയിച്ചിരിക്കുകയാണ് താരം.

മുപ്പത്തിരണ്ടാം വയസിൽ അമ്മയാകാൻ പോകുകയാണ് താരം. ആ സന്തോഷം ഏവരെയും തന്റെ സോഷ്യൽ മീഡിയ വഴിയാണ് അർച്ചന അറിയിച്ചിരിക്കുന്നത്. ഒട്ടനവധി പേരാണ് താരത്തിനും ഭർത്താവിനും ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രവീൺ ആണ് താരത്തിന്റെ ഭർത്താവ്.