അയാനൊപ്പം ആദ്യത്തെ വിഷു ആഘോഷം!!! ചിത്രങ്ങള്‍ പങ്കുവച്ച് നടി അര്‍ച്ചന സുശീലന്‍

മിനിസ്‌ക്രീനിലെ വില്ലത്തിയായി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അര്‍ച്ചന സുശീലന്‍. സോഷ്യലിടത്ത് സജീവമാണ് താരം എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നല്ല ഭാര്യയായി അമ്മയായി കുടുംബജീവിതം ആസ്വദിക്കുകയാണ് താരം.…

മിനിസ്‌ക്രീനിലെ വില്ലത്തിയായി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അര്‍ച്ചന സുശീലന്‍. സോഷ്യലിടത്ത് സജീവമാണ് താരം എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നല്ല ഭാര്യയായി അമ്മയായി കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. മകനോടൊപ്പമുള്ള ആദ്യത്തെ വിഷു ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അര്‍ച്ചന സുശീലനും പ്രവീണിനും ആണ്‍കുഞ്ഞ് പിറന്നത്. അയാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. അയാന്റെ ആദ്യ വിഷുവെന്ന് പറഞ്ഞാണ് മകനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ഒപ്പം കൂട്ടുകാരികളുമൊത്ത് ഒരു റീല്‍ വീഡിയോയും അര്‍ച്ചന പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് വിദേശത്ത് വച്ചായിരുന്നു അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം. കുഞ്ഞ് പിറന്നതും അവിടെ വച്ച് തന്നെ. വിദേശത്ത് ആണെങ്കിലും താരം എല്ലാ ആഘോഷങ്ങളും കൊണ്ടാടാറുണ്ട്.

2021ലായിരുന്നു അര്‍ച്ചനയുടേയും പ്രവീണിന്റേയും വിവാഹം നടന്നത്. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണ് പ്രവീണുമായി. 2014-ല്‍ മനോജ് യാദവുമായിട്ടായിരുന്നു അര്‍ച്ചനയുടെ ആദ്യ വിവാഹം.