ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ PHD പൂര്‍ത്തിയാക്കേണ്ടവള്‍.10 വര്‍ഷമായി സ്വന്തം കുടുംബ ഹോട്ടലിലെ സപ്ലെയര്‍.

ജീവിതത്തിലെ ഏത് സാഹചര്യത്തെയും പൊരുതിവിജയം കൈവരിക്കുന്നവർ നമുക്കിടയിലുണ്ട്. ഇത്തരത്തില്‍ ഒരാളാണ് ആര്‍ദ്ര അപ്പുക്കുട്ടന്‍. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് പ്രചോദനമാണ് ആര്‍ദ്രയുടെ ജീവിതം. കുടുബത്തിൽ ഉള്ളവർ നടത്തുന്ന ഹോട്ടലിൽ സപ്ലയറായി നിന്ന് ആര്‍ദ്ര ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ പിച്ച്ഡി ഡോക്ടറേറ്റ് നേടും. പത്ത് വർഷത്തോളമായി ആര്‍ദ്ര ഹോട്ടലിലെ സപ്ലയറായി ജോലി ചെയ്ത് തുടങ്ങിയിട്ട്. ആർദ്ര സോഷ്യൽ മീഡിയ വഴി കുറിച്ച കുറിപ്പാണു ഇപ്പോൾ വൈറലായി മാറുന്നത്.

കുറിപ്പ് ഇങ്ങനെ: ഇത് ആര്‍ദ്ര ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ PHD പൂര്‍ത്തിയാക്കേണ്ടവള്‍.10 വര്‍ഷമായി സ്വന്തം കുടുംബ ഹോട്ടലിലെ സപ്ലെയര്‍. ഡോക്ടര്‍ ആര്‍ദ്ര അപ്പുക്കുട്ടന്‍ എന്ന് വരുംനാളുകളില്‍ അറിയപ്പെടേണ്ടവള്‍. അരൂര്‍മുക്കംവഴി കൊച്ചിക്ക് പോകുമ്പോള്‍ അരൂര്‍ മാര്‍ക്കറ്റിന് എതിര്‍വശം ആദ്യം കാണുന്ന ആദര്‍ശ് എന്ന ചെറിയ കുടുംബ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്.അച്ഛന്‍ അപ്പുകുട്ടനും, അമ്മ മോളിക്കും, ഒരു കൈതാങ്ങായി മക്കള്‍ രണ്ടുപേരും ജോലിയും പഠനവും ഒന്നിച്ചു കൊണ്ട് പോകുന്നു. ഇതു പോലുള്ള മക്കള്‍ ഈ ഡിജിറ്റല്‍ കാലത്ത് അപൂര്‍വ്വമായേ കാണു. രാവിലെ 5.30 മുതല്‍ തുടങ്ങുന്ന ചായയുടെ പണിമുതലുള്ള പാചകം അമ്മയുമൊത്ത് ചെയ്യും.അത് കഴിഞ്ഞ് അതിഥി തൊഴിലാളി കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ടേബിളില്‍ ഭക്ഷണം എത്തിക്കുന്നത് നമ്മുടെ ഈ മിടുക്കി തന്നെയാണ്.10 മണിക്ക് കോളേജിലും എത്തണം. വീണ്ടും വൈകിട്ട് തിരികെ ഹോട്ടലിലേയ്ക്ക് തന്നെ. സമ്മതിക്കണം. രാത്രി 9.30 വരെ ഹോട്ടല്‍ പ്രവര്‍ത്തനമുണ്ട്. ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന അനുജന്‍ ആദര്‍ശാണ് ആര്‍ദ്ര ഇല്ലാത്ത സമയം അച്ചനും അമ്മയ്ക്കും സഹായി.ഏതു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്.മുന്നില്‍ വന്നിരിക്കുന്നവര്‍ക്ക് വയറ് നിറയെ ഭക്ഷണം വിളിമ്പികൊടുക്കുന്നതില്‍ മികച്ചതായി എന്തുണ്ട്.

വിവാഹമല്ല ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടേയും പ്രധാനലക്ഷ്യം. അവരുടെ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാര മാണ് എന്ന അഭിപ്രായക്കാരിയാണ് ആര്‍ദ്ര. ഏതുനേരം നോക്കിയാലും മൊബൈല്‍ ഫോണില്‍ നോക്കി തല താഴ്ത്തിയിരിക്കുന്ന പുതു തലമുറ കണ്ടു പഠിക്കേണ്ടതാണ്, തല ഉയര്‍ത്തി സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ദ്ര എന്ന ഈ ചെറുപ്പക്കാരിയെ. ഇതിനേക്കാള്‍ വലിയ മോട്ടിവേഷന്‍ വേറെ എന്തുണ്ട്..??മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകള്‍..

Previous articleഒരിടവേളക്ക് ശേഷം നടി ശാരി വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു !!
Next articleറാംജി റാവു സ്പീക്കിംഗില്‍ നിന്ന് ജയറാം പിന്മാറാന്‍ കാരണം