‘അരിക്കൊമ്പന്റെ’ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അരിക്കൊമ്പൻ. ടൈറ്റിൽ പ്രഖ്യാപിച്ച സമയത്ത് തന്നെ വലിയ കൗതുകം സൃഷ്ടിച്ച ചിത്രമായിരുന്നു അരിക്കൊമ്പൻ.ഈ സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. സാജിദ് യഹിയ…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അരിക്കൊമ്പൻ. ടൈറ്റിൽ പ്രഖ്യാപിച്ച സമയത്ത് തന്നെ വലിയ കൗതുകം സൃഷ്ടിച്ച ചിത്രമായിരുന്നു അരിക്കൊമ്പൻ.ഈ സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. സാജിദ് യഹിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയിലെ സിഗിരിയ ആണ്. സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് അരിക്കൊമ്പൻ നിർമ്മിക്കുന്നത്.

ഈ സിനിമയെക്കുറിച്ച് സംവിധായകൻ സാജിദ് യഹിയ പറഞ്ഞത് ഇങ്ങനെ- ‘പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ച് ആനകളുടെ കഥകളും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി ഞങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങളെല്ലാരും’