എന്നെപ്പോലുള്ളവരെ വിവാഹം ചെയ്താല്‍ അന്ന് രാത്രി തന്നെ ഡിവോഴ്സ് ഉറപ്പ്!!!അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തെ പൊന്നെ പിണങ്ങല്ലെ….പാടി തകര്‍ത്ത് മലയാള സിനിമയിലേക്കെത്തിയ താരമാണ് അരിസ്റ്റോ സുരേഷ്. വളരെ കുറച്ച് സീനില്‍ മാത്രം എത്തിയ മദ്യാപാനിയായ പാട്ടുകാരന്‍ ഒറ്റയടിക്കാണ് മനസ്സുകളില്‍ ചിരപ്രതിഷ്ട നേടിയത്. ശേഷം ബിഗ്…

ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തെ പൊന്നെ പിണങ്ങല്ലെ….പാടി തകര്‍ത്ത് മലയാള സിനിമയിലേക്കെത്തിയ താരമാണ് അരിസ്റ്റോ സുരേഷ്. വളരെ കുറച്ച് സീനില്‍ മാത്രം എത്തിയ മദ്യാപാനിയായ പാട്ടുകാരന്‍ ഒറ്റയടിക്കാണ് മനസ്സുകളില്‍ ചിരപ്രതിഷ്ട നേടിയത്. ശേഷം ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും ശ്രദ്ധേയയായ മത്സരാര്‍ഥിയായി അരിസ്റ്റോ സുരേഷ് എത്തിയിരുന്നു. ഷോയിലൂടെയാണ് താരത്തിന്റെ ജീവിതത്തെ കുറിച്ച് പുറംലോകം അധികം അറിഞ്ഞത്.

തിരുവന്തപുരത്തുകാരനാണ് അരിസ്റ്റോ സുരേഷ്. സ്ഥലപേരില്‍ അറിയപ്പെടുന്ന നടന്‍ കൂടിയാണ് ഇദ്ദേഹം. കടുത്ത ദാരിദ്രമാണെങ്കിലും കുഞ്ഞുവീട്ടില്‍ ഒരു റേഡിയോ ഉണ്ടായിരുന്നു. അതിലെ പാട്ടുകള്‍ കേട്ടാണ് പാട്ടും സിനിമയും എല്ലാം മനസ്സില്‍ പതിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പഠിക്കാന്‍ മോശമായിരുന്നതിനാല്‍ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തുകയായിരുന്നു.
അവിവാഹിതനായ സുരേഷ് വിവാഹിതനാകാന്‍ പോകുന്നുവെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത വൈറലായതോടെ സത്യാവസ്ഥ അരിസ്റ്റോ സുരേഷ്
തന്നെ വെളിപ്പെടുത്തിയിരുന്നു. തന്നെയും സുഹൃത്തിനേയും ചേര്‍ത്ത് വന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും അരിസ്റ്റോ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തന്റെ അമ്മയെ കാണാന്‍ എത്തിയ സുഹൃത്തിന്റെ ചിത്രമാണ് ചിലര്‍ പ്രചരിപ്പിച്ചതെന്നും. വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ലെന്നും. പക്ഷെ അതിന് ആദ്യം ഒരു സിനിമ സംവിധാനം ചെയ്യണമെന്നും അതിന് ആദ്യം സംവിധാനം പഠിക്കണമെന്നും അതിനുശേഷമെ വിവാഹം ഉണ്ടാകൂ എന്നുമാണ് സുരേഷ് പറയുന്നു.

സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിരുന്നു. പഠിക്കുന്ന സമയത്ത് ചില ജോലികള്‍ക്കൊക്കെ പോവുമായിരുന്നു. അങ്ങനെയാണ് സിനിമ കാണാന്‍ കാശ് സംഘടിപ്പിക്കുക.

കൂട്ടുകാര്‍ക്ക് വേണ്ടി ലവ് ലെറ്ററൊക്കെ എഴുതിക്കൊടുത്തിട്ടുണ്ട്. പക്ഷേ അമ്മ പിടിച്ചതോടെ അതെല്ലാം നിര്‍ത്തി. എനിക്കും സഹോദരിമാരൊക്കെ ഉള്ളതാണ്. പ്രണയമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും ഒന്നും വര്‍ക്കൗട്ടായില്ല. പിന്നെ പ്രണയിക്കേണ്ട സമയത്ത് മറ്റ് പല കാര്യങ്ങളിലുമായിരുന്നു ശ്രദ്ധ. അടിയും ഇടിയും ആശുപത്രിയുമൊക്കെയായിരുന്നു ജീവിതം. അമ്മയ്ക്ക് പോലും ഇഷ്ടമല്ലായിരുന്നു അതൊന്നും. സിനിമയിലെത്തിയതോടെയാണ് അതൊക്കെ മാറിയത്. എപ്പോഴും ഫ്രീയായി നടക്കാനിഷ്ടമുള്ളയാളാണ് താന്‍ എന്നും താരം പറയുന്നു.


സംവിധായകനാവണമെന്നായിരുന്നു ആഗ്രഹം. ആ ശ്രമം ഇപ്പോഴും തുടരുകയാണ്.
ആരും എന്നെ ഇഷ്ടപ്പെടാതിരുന്ന കാലഘട്ടം എന്റെ ജീവിതത്തിലുണ്ടായിരുന്നു.
കുടുംബത്തിന് വേണ്ടി ജീവിച്ച കുറെ സുഹൃത്തുക്കളുണ്ട് എനിക്ക്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റ് ബന്ധങ്ങള്‍ തേടിപ്പോയ ഭാര്യയുണ്ട്. കുടുംബത്തിന് വേണ്ടി ജീവിച്ചവരായിട്ടും അവരുടെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചു. എന്നെപ്പോലുള്ളവരെ വിവാഹം ചെയ്താല്‍ അന്ന് രാത്രി തന്നെ ഡിവോഴ്സാവുമെന്നുറപ്പാണെന്നും സുരേഷ് പറയുന്നു.

കല്യാണങ്ങള്‍ക്ക് പോവുമ്പോഴെല്ലാം എന്റെ കല്യാണത്തെക്കുറിച്ചാണ് ചോദ്യങ്ങള്‍ വരാറ്, അതുകൊണ്ട് ഇപ്പോള്‍ കല്യാണങ്ങള്‍ക്കൊന്നും പോവാറില്ലെന്നും സുരേഷ് പറഞ്ഞു.