രാഹുൽ കഥ പറഞ്ഞപ്പോൾഇഷ്ടമായി എന്നാൽ അതിലും കൂടുതൽ ഇഷ്ട്ടപെടുത്തിയത് മമ്മൂക്കയുടെ ലുക്ക്; അർജുൻ അശോകൻ 

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭ്രമയുഗം, ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന കഥപാത്രം ചെയ്യ്ത നടൻ ആണ് അർജുൻ അശോകൻ, ഇപ്പോൾ താരം ഈ…

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭ്രമയുഗം, ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന കഥപാത്രം ചെയ്യ്ത നടൻ ആണ് അർജുൻ അശോകൻ, ഇപ്പോൾ താരം ഈ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ. രാഹുലേട്ടൻ  തന്നോട് കഥ പറയാൻ വരുന്നു എന്നറിഞ്ഞപോൾ മുതൽ താൻ വളരെ എക്‌സൈറ്റഡ് ആയിരുന്നു, കാരണം അദ്ദേഹത്തിന്റെ  ഭൂതകാലം എന്ന ചിത്രം കണ്ടു താൻ ഒരുപാട് ഭയപെട്ടതാണ് അർജുൻ അശോകൻ പറയുന്നു

അപ്പോൾ ആ തരത്തിലുള്ള ഒരു കഥയാകാം എന്ന് അറിയാം , അദ്ദേഹം തന്നോട് കഥ പറഞ്ഞു, ചിത്രത്തിൽ ഹീറോ മമ്മൂക്ക ആണെന്നും പറഞ്ഞു, കഥ കേട്ടപ്പോൾ ഒരുപാട് രസം തോന്നി, തന്റെ കഥപാത്രം ചെയ്യാൻ ഇഷ്ടപ്പെടുകയും ചെയ്യ്തു, എന്നാൽ അതിലും തനിക്ക് ഇഷ്ടപ്പെടാൻ കാരണം ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക് കണ്ടാണ്, അതോടെ ഞാൻ ഒന്നും നോക്കാതെ ഓക്കേ പറഞ്ഞു

സാധാരണ എനിക്ക് പ്രേതത്തെ പേടിയാണ്, പിന്നെ ഇതിലെ എന്റെ കഥപാത്രം വളരെ രസമുള്ള കഥാപാത്രമാണ്, എന്നാൽ ഇതിലൊക്കെ എന്നെ ഇഷ്ട്ടപെടുത്തിയത് മമ്മൂക്കയുടെ ലുക്ക് ആയിരുന്നു, അർജുൻ പറയുന്നു, ബ്ളാക്ക് ആൻഡ് വൈറ്റിൽ  ഒരുങ്ങുന്ന ഈ ചിത്രം ഇന്നാണ് റിലീസ് ആകുന്നത്, ഒരുപാട് പ്രേഷക പ്രതീക്ഷ പുലർത്തുന്ന ഒരു ചിത്രം തന്നെയാണ് ഭ്രമയുഗം, ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോകൻ എന്നിവരെ കൂടതെ സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു