ഭ്രമയു​ഗം പറയുന്നത് ‘കുഞ്ചമൻ പോറ്റി’യുടെ കഥ? സംശയങ്ങൾക്കെല്ലാം ഉത്തരം നൽകി സംവിധായകൻ, ഒരു ട്വിസ്റ്റും!

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നത്. നെ​ഗറ്റീവ്…

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നത്. നെ​ഗറ്റീവ് ടച്ച് ഉള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരിനെ കുറിച്ചുമെല്ലാം ചർച്ചകൾ സജീവമാണ്.

‘കുഞ്ചമൻ പോറ്റി’ എന്നാണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ക‌ടമറ്റത്ത് കത്തനാർ കഥകളിൽ വന്നിട്ടുള്ളൊരു കഥാപാത്രമാണിത്. ഇതോടെ ‘കുഞ്ചമൻ പോറ്റി’യുടെ കഥയാകും സിനിമ പറയുക എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെല്ലാം ഇപ്പോൾ ചിത്രം സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ മറുപടി നൽകുകയാണ്.

‘ഭ്രമയു​ഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങൾ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസുണ്ട്. പക്ഷേ ഇതൊരു സസ്പെൻസ് ത്രില്ലർ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും’ – രാഹുൽ സദാശിവൻ പറഞ്ഞു.

ഭ്രമയു​ഗം എന്തുകൊണ്ട് ബ്ലാക് ആൻഡ് വൈറ്റിൽ എത്തുന്നു എന്ന ചോദ്യത്തിന്, അതാണ് അതിന്റെ ഒരു നോവൽറ്റി എന്നാണ് സംവിധായകന്റെ മറുപടി. ഈ കാലത്ത് ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിം​ഗ് ഫാക്ടർ മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഇൻട്രസ്റ്റിം​ഗ് ആയിട്ട് തോന്നി. ഉടൻ തന്നെ ചെയ്യാമെന്ന് ഏറ്റുവെന്നും രാഹുൽ പറഞ്ഞു. ഫെബ്രുവരി 15ന് ചിത്രം റിലീസ് ചെയ്യുന്നത്.