ഞങ്ങള്‍ ആരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ…!!! ഭ്രമയുഗത്തിനെ കുറിച്ച് അര്‍ജ്ജുന്‍

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഏറെ പ്രതീക്ഷയോടെ ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്. ഫെബ്രുവരി 15നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ്…

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഏറെ പ്രതീക്ഷയോടെ ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്. ഫെബ്രുവരി 15നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി വില്ലനും അര്‍ജുന്‍ അശോകന്‍ നായകനുമായിട്ടാണ് എത്തുന്നത്. ഇപ്പോഴിതാ അക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് അര്‍ജുന്‍ വിശദീകരണം നല്‍കുന്നത്.

‘മമ്മൂക്കയുടെ നായകനായാണ് ഭ്രമയുഗത്തില്‍ എത്തുന്നതെന്ന് കേട്ടല്ലോ’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അര്‍ജുന്‍ മറുപടി നല്‍കുകയായിരുന്നു.’ എടാ ഇതൊക്കെ ആരാ നിങ്ങളോട് പറഞ്ഞത്? നിങ്ങള്‍ ഓരോന്ന് വെറുതെ പറയുകയാണ്. ഞങ്ങള്‍ സിനിമയിലെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല,’ എന്നായിരുന്നു അര്‍ജുന്റെ മറുപടി നല്‍കിയത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഭ്രമയുഗം എത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ത്രില്ലര്‍ ചിത്രം എത്തുന്നത്.