ഉലകനായകന്  കണ്ടതിന് പിന്നാലെ ഉദയനിധി സ്റ്റാലിനെയും നേരിൽ കണ്ടു ‘മഞ്ഞുമ്മൽ ബോയ്സ്’ 

ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രം കേരളത്തിനു പുറത്തും ഇപ്പോൾ ചർച്ച ആകുകയാണ്, ഉലകനായകൻ കമൽ ഹാസൻ മഞ്ഞുമ്മൽ ബോയ്സിനെ കാണുകയും…

ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രം കേരളത്തിനു പുറത്തും ഇപ്പോൾ ചർച്ച ആകുകയാണ്, ഉലകനായകൻ കമൽ ഹാസൻ മഞ്ഞുമ്മൽ ബോയ്സിനെ കാണുകയും അഭിനന്ദിക്കുകയും ചെയ്യ്ത വാർത്ത സോഷ്യൽ  മീഡിയിൽ വൈറൽ ആയിരുന്നു, എന്നാൽ ഇപ്പോൾ ഉലകനായകനെ ശേഷം ഇപ്പോൾ ഉദയനിധി സ്റ്റാലിനെയും നേരിൽ കണ്ടിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്,

കഴിഞ്ഞ ദിവസമായിരുന്നു നടനും, തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ മഞ്ഞുമ്മൽ ബോയ്സിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു എത്തിയത്, മഞ്ഞുമ്മൽ ബോയ്സ് കണ്ടു ജസ്റ്റ് വൗ മിസ് ചെയ്യരുത് ,ചിത്രത്തിന്റെ   മുഴുവൻ ടീമംഗങ്ങൾക്കും അഭിനന്ദങ്ങൾ   എന്നായിരുന്നു നടൻ തന്റെ എക്സ് അക്കൗണ്ടിലൂടെ കുറിച്ചത്, ഇതിനു പിന്നാലെ ആണിപ്പോൾ ഉദയനിധി സ്റ്റാലിനെ മഞ്ഞുമ്മൽബോയ്സ്‌ നേരിൽ കണ്ട ചിത്രവും സംവിധായകൻ ചിദംബരം പങ്കുവെച്ചത്.

സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവിസിന് മെൻഷൻ ചെയ്യ്തുകൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്, മഞ്ഞുമ്മൽബോയ്സ്‌ 2006 ൽ ആസ്പദമാക്കി ചെയ്യ്ത ചിത്രമായിരുന്നു, കൊച്ചിയിലെ മഞ്ഞുമ്മൽ സ്ഥലത്തു നിന്നും ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിൽ ടൂർ പോകുന്നതും അതെ തുടർന്ന് അവരുടെ ജീവിതത്തിലെ ചില പ്രശനങ്ങളുമാണ് സിനിമയുടെ പ്രമേയം