ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് അര്ജുന് അശോകന്. മലയാളികളുടെ പ്രിയപ്പെട്ട നടന് ഹരിശ്രീ അശോകന്റെ മകനാണ് അര്ജുന് അശോകന്. പറവ, ബിടെക്, മന്ദാരം,ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെ കുറഞ്ഞ കാലയളവിനുള്ളിലാണ് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം അര്ജ്ജുന് ഉണ്ടാക്കിയത്.
നവംബര്‍ 25ന് ആണ് അര്‍ജുനും ഭാര്യ നിഖിതയ്ക്കും ആദ്യത്തെ കണ്മണിയായി മകള്‍ പിറന്നത്. അന്‍വി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ഭാര്യ നിഖിതയ്ക്കും കുഞ്ഞിനൊപ്പവും ഉള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അര്ജുന്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം മനോഹരമായ കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു അര്ജുന് അശോകന്റെ വിവാഹം. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശാണ് നടന്റെ ഭാര്യ.
കുഞ്ഞിന്റെ ജന്മദിനം ഈയടുത്താണ് നടനും കുടുംബവും ആഘോഷിച്ചത്. താരം പുതുതായി പങ്കുവെച്ചിരിക്കുന്ന ഫോട്ടോകള്‍ക്ക് നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.