അനുഗ്രഹിച്ചത് ആണോ അതോ പേടിപ്പിച്ചതാണോ

താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജുനും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. നൃത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിയാളാണ് സൗഭാഗ്യ. സൗഭാഗ്യയുടെയും അര്‍ജുന്റേയും വിവാഹം വളരെ ആഘോഷങ്ങളോടു കൂടിയായിരുന്നു നടത്തിയത്. ഇപ്പോള്‍ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്.…

താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജുനും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. നൃത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിയാളാണ് സൗഭാഗ്യ. സൗഭാഗ്യയുടെയും അര്‍ജുന്റേയും വിവാഹം വളരെ ആഘോഷങ്ങളോടു കൂടിയായിരുന്നു നടത്തിയത്. ഇപ്പോള്‍ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ്. സീരിയല്‍ സിനിമാ ലോകത്തെ സൗഭാഗ്യയുമായും താരാകല്യാണുമായും അടുപ്പമുള്ള കുറച്ച് സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടി മഞ്ജുപിള്ളയും ചടങ്ങിന്റെ ഭാഗമായിരുന്നു. ഇവിടെവെച്ച് താനും താരാകല്യാണിന്റെ കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മഞ്ജു തുറന്നു സംസാരിച്ചു.

 

മഞ്ജുവിന്റെ വാക്കുകള്‍- താനും ഇവിടുത്തെ ഒരു അംഗത്തെ പോലെയാണ് . ഈ ചടങ്ങിന് എത്താനാവും എന്ന് കരുതിയിരുന്നില്ല. പക്ഷേ നിമിത്തമാണ് . ചേച്ചിയും അവളും ഞാനും എല്ലാം ഒരുപാട് ആഗ്രഹിച്ച ചടങ്ങാണിത് . ഒരു ദിവസത്തേക്ക് ഇങ്ങോട്ട് വരാനും ഈ ചടങ്ങില്‍ പങ്കെടുക്കാനും കഴിഞ്ഞു. സൗഭാഗ്യ കുട്ടിക്കും സൗഭാഗ്യയുടെ കുട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു ഇനിയും വരും ലവ് യൂ സൗഭാഗ്യ ഉമ്മ എന്നായിരുന്നു മഞ്ജു പറഞ്ഞത് .എന്റേ പേര് പറഞ്ഞില്ലായെന്ന് അര്‍ജുന്‍ തെല്ല് പരിഭവത്തോടെ മഞ്ജുപിള്ളയോട് പറഞ്ഞു. ഇനി ഒരു രണ്ടു മൂന്നു വര്‍ഷത്തേക്ക് നിന്നെ നോക്കേണ്ടല്ലോ, കൊച്ചിന്റെ പിറകെ തന്നെ ആയിരിക്കും . ഇത് അനുഗ്രഹിച്ചത് ആണോ അതോ പേടിപ്പിച്ചതാണോ എന്നായിരുന്നു അര്‍ജുന്റെ ചോദ്യം.