കണ്ടിറങ്ങി വരുന്നവരൊക്കെയും ഉറപ്പായും ഇത് കാണണേ എന്ന് പറയുന്നു..!! കണ്ടോളൂ.. നഷ്ടമില്ല

ജിത്തു മാധവന്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമാണ് രോമാഞ്ചം. വലിയ ഹൈപ്പൊന്നുമില്ലാതെ തിയ്യേറ്ററിലെത്തിയ ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് രോമാഞ്ചം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ…

ജിത്തു മാധവന്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമാണ് രോമാഞ്ചം. വലിയ ഹൈപ്പൊന്നുമില്ലാതെ തിയ്യേറ്ററിലെത്തിയ ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് രോമാഞ്ചം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ഹൃദ്യമായൊരു അനുഭവം കുറിച്ചിരിക്കുകയാണ് നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍.

സിനിമ പ്രേക്ഷകരെ ഏതെങ്കിലും തരത്തില്‍ രസിപ്പിക്കുന്നതാണെങ്കില്‍ നല്ലതാണെന്നു പരസ്പരം പറഞ്ഞു പറഞ്ഞു ആള് കേറും…അതിനുള്ള മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് ഇപ്പൊ രോമാഞ്ചം നേടുന്ന വിജയം…

മുന്‍പ് ഒന്ന് രണ്ടു തവണ എന്തോ updates കണ്ടിരുന്നു എന്നതൊഴിച്ചാല്‍ ഈ സിനിമ റിലീസിന് മുന്‍പ് അങ്ങനെ വലിയ രീതിയിലുള്ള പബ്ലിസിറ്റി ഒന്നും കണ്ടില്ല…
റിലീസ് ആയി ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഹൊറര്‍ കോമെഡി ജോണര്‍ ആണെന്ന് അറിഞ്ഞതും കൂടുതല്‍ പേരുടെ നല്ല അഭിപ്രായങ്ങള്‍ കണ്ടതും..

അതും മറ്റൊരു സിനിമാ കാണാനായി അതേ തീയറ്ററില്‍ ബുക്ക് ചെയ്തു പോയ ദിവസമായിരുന്നു ഈ പടത്തിന്റെ തുടക്കം…കണ്ടിറങ്ങി വരുന്നവര്‍ ഭൂരിപക്ഷവും ഉറപ്പായും ഇത് കാണണേ എന്ന് പരിചയക്കാരോട് പറയുന്നത് കണ്ടു…
പിന്നേ ഓണ്‍ലൈനില്‍ ഒരുപാട് പേരുടെ ജെനുവിന് ആയ റിവ്യൂസും അഭിപ്രായങ്ങളും കേട്ടു…
ഇന്നലെപ്പോയി പടം കണ്ടു…
ഭയങ്കര സെറ്റപ്പ് ഒന്നുമില്ല.. കൊച്ചു പടം…

സൗബിന്‍ അര്‍ജ്ജുന്‍ സജിന്‍ ഒഴിച്ചാല്‍ പ്രധാന കഥാപാത്രങ്ങള്‍ ആരും പ്രശസ്തരല്ല…
പക്ഷെ എല്ലാരുടെയും പെര്‍ഫോമന്‍സ് നമ്മളെ നന്നായി രസിപ്പിക്കും…
ബാച്ചിലേഴ്സ് റൂമുകളിലൊക്കെ താമസിച്ചിട്ടുള്ളവര്‍ക്ക് പെട്ടെന്ന് കണക്ട് ആകും…
പക്ഷെ പടം തുടങ്ങി അവസാനിക്കും വരെ ഒട്ടും ബോറടിച്ചില്ല…
മനപ്പൂര്‍വം ചിരിക്കില്ലെന്ന് ശപഥം എടുക്കാതെ കണ്ടിരുന്നാല്‍ ചിരിക്കാന്‍ ഒരുപാടുണ്ട്…
ഛേേ, ടീവി യിലൊക്കെ വരുമ്പോ വീണ്ടും കാണാനുള്ള മരുന്നുണ്ട്…
അടുത്ത പാര്‍ട്ടിനു കാത്തിരിക്കാനുള്ള പ്രതീക്ഷയും സിനിമ തരുന്നുണ്ട്…
ന്തായാലും ഒന്നുറപ്പാണ് എത്ര റിവ്യൂവേഴ്‌സ് നെഗറ്റീവ് പറഞ്ഞെന്ന് പറഞ്ഞാലും പടം രസമുള്ളതാണ് കണ്ടോളൂ നഷ്ടമില്ല എന്ന് മൗത് പബ്ലിസിറ്റി കിട്ടിയാല്‍ തീയറ്ററില്‍ ആള് വരും…

ആദ്യ ദിനങ്ങളില്‍ പല മള്‍ട്ടിപ്ലെക്സുകളിലും ചെറിയ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത
ചിത്രം ഡിമാന്റ് വര്‍ധിച്ചതോടെ വലിയ സ്‌ക്രീനുകളിലേക്ക് എത്തിയിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ ഹൊറര്‍ കോമഡി ചിത്രമെത്തുന്നത്.

2007ല്‍ ബെംഗളൂരുവിലാണ് കഥ നടക്കുന്നത്. ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 10 കോടിയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ലെ മലയാളത്തിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ് രോമാഞ്ചം.