‘ഇവ‍ർക്കൊന്നും വോട്ട് ചെയ്യരുത്, സിനിമയിൽ ഒരുപാടു പേരെ രക്ഷിച്ചല്ലോ, ഇനി നാട്ടിലും…’; തുറന്ന് പറഞ്ഞ് അരവിന്ദ് സ്വാമി

സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നാണ് വിജയ് അറിയിച്ചിട്ടുള്ളത്. തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് വിജയ് ലക്ഷ്യമിടുന്നത് 2026-ലെ…

സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നാണ് വിജയ് അറിയിച്ചിട്ടുള്ളത്. തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് വിജയ് ലക്ഷ്യമിടുന്നത് 2026-ലെ നിയമസഭ തെരഞ്ഞെ‌ടുപ്പാണ്. താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ ചർച്ചയാകുമ്പോൾ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ച് അരവിന്ദ് സ്വാമി മുമ്പ് പറഞ്ഞ ചില വാക്കുകൾ ചർച്ചയാകുന്നുണ്ട്. . യുവാക്കളോടൊപ്പം നടത്തിയ ഒരു സംവാദ പരിപാടിക്കിടെയായിരുന്നു അരവിന്ദ് സ്വാമിയുടെ പരാമർശങ്ങൾ.

സിനിമയിൽ താരങ്ങൾ സഹായിക്കുന്നതും രക്ഷപ്പെടുത്തുന്നതും കണ്ട് ജീവിതത്തിലും അങ്ങനെ ചെയ്യുമെന്ന് ആരും കരുതരുതെന്നാണ് അരവിന്ദ് സ്വാമി പറഞ്ഞത്. ”കമൽഹാസൻ സാറിന്റെ ആരാധകനാണ് ഞാൻ. വിജയ്‍യെയും എനിക്കിഷ്ടമാണ്. എന്നുകരുതി ഇവർക്കൊന്നും വോട്ട് ചെയ്യാൻ പാടില്ല. താരങ്ങൾ പറയുന്ന പദ്ധതികളിലും അവരുടെ ലക്ഷ്യമെന്താണെന്നുമൊക്കെ പൂർണമായും ബോധ്യം വന്നതിന് ശേഷം മാത്രമേ അവർക്ക് വോട്ട് ചെയ്യാൻ പാടുള്ളൂ. അവരൊക്കെയും താരങ്ങൾ ആയിരിക്കാം.

എന്നാൽ ഒരു സർക്കാരിനെ രൂപീകരിക്കാനുള്ള ശേഷി അവർക്കുണ്ടോയെന്ന് നിങ്ങളും ഞാനുമൊക്കെ എങ്ങനെയാണ് വിശ്വസിക്കേണ്ടത്. സ്ക്രീനിൽ ഞാൻ ഒരുപാടു പേരെ രക്ഷിച്ചല്ലോ. ഇനി നാട്ടിലും എല്ലാവരെയും രക്ഷിക്കാൻ കഴിയും എന്ന ചിന്തയിൽ രാഷ്‌ട്രീയത്തിലേക്ക് വരുന്നവരുണ്ട്. ഇത്തരത്തിൽ രാഷ്‌ട്രീയത്തിൽ വരുന്നവർ ഒരു സംസ്ഥാനത്തിന്റെ നയരൂപീകരണത്തിന് എന്ത് ചെയ്യും എന്നും കൂടി നിങ്ങൾ ചിന്തിക്കണം. ക്രിയേറ്റീവായ ആളുകളെയും ഒപ്പം ചേർത്താൽ മാത്രമാകും നല്ലൊരു നയമെങ്കിലും രൂപീകരിക്കാൻ താരങ്ങൾക്ക് സാധിക്കയുള്ളൂ” ഇങ്ങനെയായിരുന്നു അരവിന്ദ് സ്വാമിയുടെ വാക്കുകൾ.