തനിക്ക് പറ്റിയ ചതിയെ കുറിച്ച് മനസ്സ് തുറന്ന് ആര്യ!

കഴിഞ്ഞ ദിവസം താൻ പറ്റിക്കപെട്ടതിനെ കുറിച്ച് തുറന്ന് പറയുകയാണ് പ്രേഷകരുടെ സ്വന്തം താരം ആര്യ. അഭിനയം കൂടാതെ ബിസിനെസ്സിലും ആര്യ സജീവമാണ്. സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും…

കഴിഞ്ഞ ദിവസം താൻ പറ്റിക്കപെട്ടതിനെ കുറിച്ച് തുറന്ന് പറയുകയാണ് പ്രേഷകരുടെ സ്വന്തം താരം ആര്യ. അഭിനയം കൂടാതെ ബിസിനെസ്സിലും ആര്യ സജീവമാണ്. സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും നടത്തിവരുകയാണ് ആര്യ. ഓൺലൈൻ ആയും ആര്യ സാരികളുടെ സെയിൽസ് ചെയ്യുന്നുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം തന്റെ ബിസിനസിനെ കേന്ത്രീകരിച്ച് വന്ന ഒരു തട്ടിപ്പിനെ കുറിച്ച് പ്രേക്ഷകരുമായി തുറന്ന് പറയുകയാണ് ആര്യ. ആര്യയുടെ വാക്കുകൾ ഇങ്ങനെ,

arya images
arya images

കഴിഞ്ഞ ദിവസം എന്റെ നമ്പറിലേക്ക് ഒരു സാരിയുടെ ആവിശ്യത്തിന് വേണ്ടി ഒരു മെസ്സേജ് വന്നു. 3000 രൂപയുടെ സാരിയാണ് അവർക്ക് വേണ്ടിയിരുന്നത്. ഗുജറാത്തിലേക്ക് സാരി കൊടുത്ത് വിടുകയും ചെയ്യണം. ഡെലിവറി ചാർജ്ജ് ഉൾപ്പെടെ 3300 രൂപ ഓൺലൈൻ പേയ്മെന്റ് ചെയ്യാൻ ഞാൻ ആവിശ്യപെട്ടപ്പോൾ അവർ ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞ് അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ടും എനിക്ക് അവർ അയച്ച് തന്നു. ഞാൻ നോക്കിയപ്പോൾ 3300 നു പകരം 13,300 രൂപയാണ് അവർ അയച്ചിരിക്കുന്നത്. അവർക്ക് തുക തെറ്റിപോയെന്നു ഞാൻ അവരോട് പറഞ്ഞിട്ട് അധികമുള്ള പതിനായിരം രൂപ ഞാൻ തിരിച്ചയക്കാൻ തുടങ്ങിയപ്പോൾ ഗൂഗിൾ പിയുടെ ഒരു അലേർട്ട് എനിക്ക് വന്നു. ഈ നമ്പറിലേക്ക് ഒരു കാരണവശാലും പണം അയക്കരുതെന്നാണ് വന്ന അലേർട്ട്. ആദ്യമായിട്ടാണ് ഗൂഗിൾ പേയുടെ ഭാഗത്തുനിന്ന് അത്തരമൊരു അലേർട്ട് എനിക്ക് വരുന്നത്. അത് കൊണ്ട് തന്നെ ഇതിൽ എനിക്ക് സംശയം തോന്നി ഞാൻ ഈ കാര്യം എന്റെ സഹോദരനെ അറിയിച്ചു. അവനും പണം അയക്കേണ്ട എന്നാണ് എന്നോട് പറഞ്ഞത്.

arya about love
arya about love

അവർ ആണെങ്കിൽ അധികം അയച്ച തുക തിരിച്ച് നൽകാൻ ആവിശ്യപെട്ടുകൊണ്ട് തുടർച്ചയായി മെസ്സേജ് വാട്ട്സാപ്പിൽ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷൻ അല്ല, മറിച്ച് പണം തട്ടിയെടുക്കാനായി അവർ വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആണെന്ന് പിന്നീട് വീണ്ടും ആ നോട്ടിഫിക്കേഷൻ വായിച്ചപ്പോൾ എനിക്ക് മനസ്സിലായത്. അവർ എനിക്ക് അയച്ചപ്പോൾ ഒരു മെസ്സേജ് ഞാൻ തിരിച്ച് അയച്ചതോടെ അവരുടെ ശല്യം ഒഴിവാകുകയായിരുന്നു. നമ്മൾ പണം തിരിച്ച് അയച്ച് പോകും വിധത്തിൽ ഉള്ള സ്ട്രെസ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഗൂഗിൾ പേ തക്കസമയത്ത് അലർട്ട് മെസേജ് തന്നിരുന്നില്ല എങ്കിൽ ഞാൻ ചതിക്കപ്പെട്ടേനെ എന്നും അത് കൊണ്ട് ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ എല്ലാവരും ഇത് ശ്രദ്ധിക്കണം എന്നും ആര്യ പറഞ്ഞു.