ആദ്യം ഒഴിവാക്കി, പിന്നെ പ്രശാന്തിനെ തേടി അങ്ങോട്ട് പോയി!

കഴിഞ്ഞ ജനുവരിയിൽ ആണ് സീരിയൽ താരം അമൃത വർണ്ണൻ വിവാഹിതയായത്. നേവി ഉദ്യോഗസ്ഥനായ പ്രശാന്തിനെയാണ് അമൃത വിവാഹം കഴിച്ചത്. താരത്തിന്റെ വിവാഹചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വിവാഹക്കാര്യം ആരാധകർ പോലും അറിയുന്നത്. പെട്ടന്ന് ആയിരുന്നു തങ്ങളുടെ…

കഴിഞ്ഞ ജനുവരിയിൽ ആണ് സീരിയൽ താരം അമൃത വർണ്ണൻ വിവാഹിതയായത്. നേവി ഉദ്യോഗസ്ഥനായ പ്രശാന്തിനെയാണ് അമൃത വിവാഹം കഴിച്ചത്. താരത്തിന്റെ വിവാഹചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വിവാഹക്കാര്യം ആരാധകർ പോലും അറിയുന്നത്. പെട്ടന്ന് ആയിരുന്നു തങ്ങളുടെ വിവാഹം നടന്നത് എന്ന് അമൃത അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് അമൃത. ആദ്യം എന്റെ ഒരു സുഹൃത്ത് വഴി കുറച്ച് നാളുകൾക്ക് മുൻപ് പ്രശാന്തിനു എന്നെ ഇഷ്ട്ടം ആണെന് പറഞ്ഞിരുന്നു. എന്നാൽ അന്ന് കുറച്ച് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നത് കൊണ്ട് ഇപ്പോൾ ഒരു പ്രണയത്തിനു താൽപ്പര്യം ഇല്ല എന്നും അങ്ങനെ ഒന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥ ഇപ്പോൾ തനിക്ക് ഇല്ല എന്നും പറഞ്ഞു ഞാൻ തന്നെ പ്രശാന്തിനെ ഒഴിവാക്കി വിട്ടു.  എനിക്ക് താൽപ്പര്യം ഇല്ല എന്ന് മനസ്സിലാക്കി പ്രശാന്തും അത് വേണ്ടെന്നു വെച്ച് പോയി.

പിന്നീട് വീട്ടിൽ വിവാഹാലോചന തുടങ്ങിയപ്പോൾ ഒരിക്കൽ പ്രശാന്ത് തന്നെ പ്രൊപ്പോസ് ചെയ്ത കാര്യം ഞാൻ അച്ഛനോട് പറഞ്ഞു. അങ്ങനെ അന്ന് പ്രശാന്തിന്‌ വേണ്ടി എന്നോട് സംസാരിച്ച സുഹൃത്തിന്റെ കയ്യിൽ നിന്നും പ്രശാന്തിന്റെ നമ്പർ വാങ്ങി ഞാൻ തന്നെ പ്രശാന്തിനെ നേരിട്ട് വിളിച്ച്. വീട്ടിൽ വിവാഹം ആലോചിച്ച് തുടങ്ങി എന്നും അന്നത്തെ താൽപ്പര്യം ഇപ്പോഴുമുണ്ടെങ്കിൽ വീട്ടിൽ വന്നു ആലോചിക്കൂ എന്നും ഞാൻ പ്രശാന്തിനോട് പറഞ്ഞു. എന്നാൽ വിവാഹം ആലോചിക്കുന്നുണ്ടെകിൽ അത് നോക്ക്, എനിക്ക് വേറെ റിലേഷൻ ഉണ്ടെന്നാണ് അന്ന് പ്രശാന്ത് മറുപടി പറഞ്ഞത്. ആദ്യം വിഷമം ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് അതോർത്ത് വിഷമം തോന്നി. പ്രശാന്ത് അറിയാതെ പ്രശാന്തിന്റെ യൂട്യൂബ് വിഡിയോകൾ ഒക്കെ കാണാറുണ്ടായിരുന്നു. അങ്ങനെ കുറച്ച് നാളുകൾ കഴിഞ്ഞു പോയി.

പ്രശാന്ത് ഒരിക്കൽ ഇങ്ങോട്ട് മെസ്സേജ് അയച്ച് ചോദിച്ചു വിവാഹം കഴിഞ്ഞോ എന്ന്. ഇല്ല എന്ന് ഞാൻ മറുപടി നൽകി. പിന്നീട് ഞങ്ങൾ നേരിട്ട് കണ്ടു. സംസാരിച്ചപ്പോൾ വിവാഹശേഷവും തനിക്ക് അഭിനയിക്കണം എന്നാണ് അമൃത പറഞ്ഞത്. അതിനു പ്രശാന്ത് സമ്മതിച്ചു. താൻ പ്രണയിക്കുന്നവർ ഒക്കെ പെട്ടന്ന് കല്യാണം കഴിഞ്ഞു പോകുകയാണെന്നും റിലേഷൻ ഉണ്ടായിരുന്ന കുട്ടിയും ഇപ്പോൾ കല്യാണം കഴിഞ്ഞു പോയെന്നും അത് കൊണ്ട് പ്രണയിച്ച് നടക്കാതെ എത്രയും പെട്ടന്ന് വിവാഹം കഴിക്കണം എന്നുമാണ് പ്രശാന്ത് പറഞ്ഞത്. ഞങ്ങൾ തമ്മിൽ പ്രണയിക്കാത്തത് കൊണ്ട് പെട്ടന്ന് കല്യാണം കഴിഞ്ഞു. കല്യാണം കഴിഞ്ഞാണ് ഞങ്ങൾക്കിടയിൽ പ്രണയം ഉണ്ടായത് എന്നും അമൃത പറഞ്ഞു.