അമ്മയെ ജീവനോടെ തിരികെ കിട്ടണേ എന്നുമാണ് അപ്പോൾ പ്രാർത്ഥിച്ചത്

നിരവധി ആരാധകരുള്ള താരമാണ് ആര്യ പാർവതി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അഭിനയത്തിന് പുറമെ നൃത്തത്തിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം ആര്യ പാർവതി ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ ആരാധകരുടെ ഇടയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അടുത്തിടെ ആണ് താരം തന്റെ ‘അമ്മ രണ്ടാമത് ഗർഭിണി ആണെന്നുള്ള വാർത്ത ആരാധകരുമായി പങ്കുവെച്ചത്. വളരെ സന്തോഷത്തോടുകൂടി തന്നെയാണ് പാർവതി ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. തനിക് ഇപ്പോൾ 23 വയസ്സ് ഉണ്ടെന്നും ഈ വയസ്സിൽ ഒരു ചേച്ചി ആയതിൽ ഒരുപാട് സന്തോഷം തനിക്ക് ഉണ്ടെന്നുമാണ് ആര്യ പങ്കുവെച്ചത്.

ഇപ്പോഴിതാ ഒരു വിഡിയോയിൽ ആര്യ തന്റെ അമ്മയുടെ പ്രസവത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും എല്ലാം വിഡിയോയിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തനിക് ഇപ്പോൾ 23 വയസ്സ് ഉണ്ടെന്നും ഈ പ്രായത്തിൽ ഒരു ചേച്ചിയാകാൻ കഴിഞ്ഞതിൽ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നുമാണ് ആര്യ പറയുന്നത്. ‘അമ്മ അമ്മയുടെ 47 ആം വയസിൽ ആണ് വീണ്ടും ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകുന്നത്. ഇപ്പോൾ അതിൽ ഒരുപാട് സന്തോഷം തോന്നുന്നു എങ്കിലും ആ സമയത്ത് ഒരുപാട് പേടിക്കുകയും ടെൻഷൻ അടിക്കുകയും എല്ലാം ചെയ്തിരുന്നു.

‘അമ്മ അമ്മയുടെ ആദ്യ പ്രസവത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ എല്ലാം ബന്ധുക്കൾ പറഞ്ഞു  ഞാൻ കേട്ടിട്ടുണ്ട്. എന്നെ പ്രസവിക്കുമ്പോൾ ‘അമ്മ കുറച്ചധികം ബുദ്ധിമുട്ടുകളിൽ കൂടി കടന്നു പോയിരുന്നു. അത് കൊണ്ട് തന്നെ അമ്മയെ ജീവനോടെ തിരികെ കിട്ടണെ എന്ന് മാത്രമാണ് ഞാൻ പ്രാർഥിച്ചത്. ലേബർ റൂമിൽ ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടപ്പോൾ ശരിക്കും അമ്മയോടുള്ള ബഹുമാനം കൂടി എന്നുമാണ് ആര്യ പാർവതി പറയുന്നത്.