കറുത്ത ലഹങ്കയിൽ അതീവ ഗ്ലാമറസായി മീര ജാസ്മിൻ

സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് മീര ജാസ്മിൻ. മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ…

സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് മീര ജാസ്മിൻ. മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു. അന്യ ഭാഷ ചിത്രങ്ങളും മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ മീര അങ്ങനെ സോഷ്യൽ മീഡിയയിലും സജീവമല്ലായിരുന്നു.

എന്നാൽ പിന്നീട് ഒരു ദിവസം മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ തന്റെ പേരിൽ പേജ് തുടങ്ങുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് നടിയുടെ പേജിന് നിരവധി ഫോളോവേഴ്സ് ആണ് ഉണ്ടായത്. തന്റെ വിശേഷങ്ങൾ എല്ലാം താരം ഈ പേജിൽ കൂടി ആരാധകരുമായി പങ്കുവെക്കുമായിരുന്നു. എന്നാൽ തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം താരം പങ്കുവെക്കുന്നത് കണ്ടു ആദ്യം ആരാധകർ അമ്പരന്നിരുന്നു. കാരണം ശാലീന പെൺകുട്ടിയായി കണക്കാക്കിയിരുന്ന മീര മോഡേൺ രീതിയിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് തന്റെ തിരിച്ച് വരവിൽ ആദ്യം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നത്. മീര ജാസ്മിനിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രവർത്തി ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പിന്നീട് മകൾ എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തിയത്. എന്നാൽ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും മീര ജാസ്മിന് മികച്ച സ്വീകരണം തന്നെയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ സജീവമാണ് മീര ജാസ്മിൻ. തന്റെ ചിത്രങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കറുത്ത നിറത്തിൽ ഉള്ള അതി മനോഹരമായ വസ്ത്ര ധരിച്ച് കൊണ്ടുള്ള ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.  നിരവധി പേരാണ് മീര ജാസ്മിനെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.