എന്റെ ജീവിതത്തില്‍ നീ ഉള്ളത് വലിയൊരു അനുഗ്രഹമാണ്, സഹോദരിയുടെ ചിത്രം പങ്കുവെച്ച് ആര്യ !!

ബഡായ് ബംഗ്ലാവിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ആര്യ, അതിനു ശേഷം ബിഗ്‌ബോസിലേക്ക് എത്തിയ ആര്യ മികച്ച രീതിയിലുള്ള പ്രകടങ്ങൾ ആയിരുന്നു കാഴ്ച്ചവെച്ചത്, ഷോയുടെ അവസാനം വരെ ആര്യ ബിഗ്‌ബോസിൽ ഉണ്ടായിരുന്നു, എന്നാൽ ഷോയിൽ…

ബഡായ് ബംഗ്ലാവിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ആര്യ, അതിനു ശേഷം ബിഗ്‌ബോസിലേക്ക് എത്തിയ ആര്യ മികച്ച രീതിയിലുള്ള പ്രകടങ്ങൾ ആയിരുന്നു കാഴ്ച്ചവെച്ചത്, ഷോയുടെ അവസാനം വരെ ആര്യ ബിഗ്‌ബോസിൽ ഉണ്ടായിരുന്നു, എന്നാൽ ഷോയിൽ നിന്നും പുറത്ത് വന്നതോടെ ആര്യയ്ക്ക് നിരവധി പരിഹാസങ്ങളും കുത്തുവാക്കുകളും കേൾക്കേണ്ടി വന്നു, എന്നാൽ അതൊന്നും കാര്യമാക്കാതെ തന്റെ ജീവിതം അടിച്ച് പൊളിക്കുകയാണ് താരം, തന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ എല്ലാം ആര്യ പ്രേക്ഷകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്, ഇൻസ്റ്റയിൽ ആണ് താരം വളരെ ആക്റ്റീവ് ആയിട്ട് ഉള്ളത്. ഇപ്പോൾ തന്റെ സഹോദരിയുടെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് ആര്യ.

arya badai

സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാള്‍ സന്ദേശം പോലെ സഹോദരിയെ കുറിച്ച് ആര്യ വാചാലയായത്. എല്ലാ കാലത്തെയും എന്റെ ക്രൈം പാര്‍ട്‌നര്‍. എന്റെ ആത്മസഹോദരി. എന്റെ നല്ലപാതി. എന്റെ ജീവിതത്തില്‍ നീ ഉള്ളത് വലിയൊരു അനുഗ്രഹമാണ്. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. എന്ത് തന്നെയായാലും എന്റെ നന്മയിലും മോശം അവസ്ഥയിലും കൂടെ ഉണ്ടായിരുന്നതിന് നന്ദി. പിറന്നാള്‍ ആശംസകള്‍… എന്നുമാണ് ആര്യ എഴുതിയിരിക്കുന്നത്. രശ്മി വരുണ്‍ എന്നാണ് സഹോദരിയുടെ പേര്. സഹോദരിയെ ടാഗ് ചെയ്ത് കൊണ്ടാണ് ആര്യ ഇതൊക്കെ പറഞ്ഞത്.

arya big boss 2

ഇതേ സമയം പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ആര്യ സഹോദരിയെ വീഡിയോ ചാറ്റ് ചെയ്തിരുന്നു. മകള്‍ റോയയും ഒപ്പമുണ്ടായിരുന്നു. പിറന്നാള്‍ ചിരി കണ്ടോ? എന്റെ ജീവിതത്തില്‍ നീ ഉള്ളത് അനുഗ്രഹിക്കപ്പെട്ടതാണ് സഹോദരിയെന്ന് വീണ്ടും പറഞ്ഞ് വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ആര്യ പങ്കുവെച്ചിരുന്നു. ആര്യയുടെ സഹോദരിയ്ക്ക് ആശംസകളുമായി ആരാധകരും കമന്റുകളുമായി എത്തി. സഹോദരിയെ കാണാന്‍ ആര്യയെ പോലെ തന്നെയുണ്ടെന്നാണ് ചിലര്‍ പറയുന്നത്.