എങ്കിൽ പിന്നെ ലക്ഷമാക്കാമായിരുന്നു, ഒരു ജാക്കറ്റിന്റെ വില കേട്ട് എല്ലാവർക്കും ഞെട്ടൽ, ആര്യൻ ഖാന്റെ സ്വപ്ന ബ്രാൻഡ്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സ്വന്തമായി വസ്ത്ര ബ്രാൻഡ് ആരംഭിച്ചിരുന്നു. ഡെവോൾ എക്സ് എന്നാണ് ആര്യൻ ഖാന്റെ വെബ്സൈറ്റിന്റെ പേര്. ആര്യൻ ഖാന്റെ ബ്രാൻഡിന്റെ പരസ്യത്തിനായി സാക്ഷാൽ ഷാരൂഖ് ഖാനും മകൾ സുഹാന…

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സ്വന്തമായി വസ്ത്ര ബ്രാൻഡ് ആരംഭിച്ചിരുന്നു. ഡെവോൾ എക്സ് എന്നാണ് ആര്യൻ ഖാന്റെ വെബ്സൈറ്റിന്റെ പേര്. ആര്യൻ ഖാന്റെ ബ്രാൻഡിന്റെ പരസ്യത്തിനായി സാക്ഷാൽ ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഡെവോൾ എക്സ് പ്രോഡക്റ്റുകൾ ധരിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

പക്ഷേ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിലയാണ് ഓരോ വസ്ത്രത്തിനുമുള്ളത്. 16,000 രൂപയുടെ ക്രോപ് ടോപ്പും 21,500 രൂപയുടെ ടീ ഷർട്ടും 35,000 രൂപ വിലയുള്ള കാർഗോ പാന്റുമൊക്കെയാണ് ആര്യൻ ഖാന്റെ വസ്ത്ര ശേഖറത്തിലുള്ളത്. എന്നാൽ, ചുവപ്പ് നിറത്തിൽ എക്സ് എന്ന് എഴുതിയ ഒരു ജാക്കറ്റിന്റെ വിലയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ലിമിറ്റഡ് എഡിഷനായ ഈ ഡെനിം ജാക്കറ്റിന്റെ വില 99,000 രൂപയാണ്. എന്നാൽ, ഈ ജാക്കറ്റിന്റെ സ്റ്റോക്ക് എല്ലാം വിറ്റുപോയിരിക്കുകയാണ്.
അത്യാഡംബര വസ്ത്ര ബ്രാൻഡായ ഡെവൊൾ എക്‌സിനായി പരസ്യം ഒരുക്കിയതും ആര്യൻ ഖാൻ ആയിരുന്നു. ഇതിനായി ആദ്യം പുറത്തിറക്കിയ ബ്രാൻഡിൽ 2 ലക്ഷം രൂപയിലേറെ വിലയുള്ള ഹൂഡിയുൾപ്പെടെയുള്ള ഡ്രസുകളായിരുന്നു ഉണ്ടായിരുന്നത്. ഈ വസ്ത്രം ഒക്കെ വാങ്ങണമെങ്കിൽ വീട് വിൽക്കേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന രസകരമായ ഒരു പ്രതികരണം.