വിവാഹത്തിന് തൊട്ട് മുൻപ് ആണ് ഞാൻ ശരത്തിനെ കാണുന്നത്!

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആശാ ശരത്ത്. നർത്തകിയായി തിളങ്ങി നിൽക്കുമ്പോൾ ആണ് താരത്തിന് മിനിസ്ക്രീനിലേക്ക് ക്ഷണം വരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ പ്രഫസർ ജയന്തിയായി പ്രേക്ഷക മനസ്സ് കീഴടക്കിയ…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആശാ ശരത്ത്. നർത്തകിയായി തിളങ്ങി നിൽക്കുമ്പോൾ ആണ് താരത്തിന് മിനിസ്ക്രീനിലേക്ക് ക്ഷണം വരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ പ്രഫസർ ജയന്തിയായി പ്രേക്ഷക മനസ്സ് കീഴടക്കിയ താരം അധികം വൈകാതെ തന്നെ ബിഗ് സ്ക്രീനിലേക്ക് യെത്തുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ആണ് താരം വേഷമിട്ടത്. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വരെ സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ ചിത്രം ദൃശ്യം രണ്ടാം ഭാഗമാണ് ആശാ ശരത്തിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. ദുബായിൽ എഞ്ചിനീയർ ആയ ശരത്ത് ആണ് താരത്തിന്റെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഇവർക്ക് ഉണ്ട്. ആശയുടെ മൂത്ത മകൾ ഉത്തര ഇപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അമ്മയ്‌ക്കൊപ്പം തന്നെയാണ് ഉത്തര തന്റെ ആദ്യ ചിത്രം ചെയ്യുന്നത്.

ഇപ്പോഴിതാ ആശാ തന്റെ ഭർത്താവ് ശരത്തിനെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ്. ആശയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ഒരു ഡാൻസ് പ്രോഗ്രാം ടിവി യിൽ കണ്ടാണ് ശരത്ത് ഇഷ്ട്ടപെട്ടു ആലോചനയുമായി വീട്ടിൽ വരുന്നത്. അന്ന് ശരത്ത് കുവൈറ്റിൽ ആണ് വർക്ക് ചെയ്തുകൊണ്ടിരുന്നത്. രണ്ടു വീട്ടുകാർക്കും താൽപ്പര്യം ആയതോടെ ഞങ്ങൾ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു. അന്ന് ഇത് പോലെ ഒന്നും ആയിരുന്നില്ല. നേരിൽ കാണാനോ സംസാരിക്കാനോ ഉള്ള അവസരങ്ങൾ ഒന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. വിവാഹ നിശ്ചയം കഴിഞ്ഞു ഒരുവർഷത്തോളം കഴിഞ്ഞായിരുന്നു ഞങ്ങളുടെ കല്യാണം. ഈ കാലയളവിനിടയിൽ ഞങ്ങൾ ഫോണിൽ കൂടെയും കാതുകളിൽ കൂടെയുമാണ് സംസാരിച്ചിരുന്നത്.

അങ്ങനെ വിവാഹത്തിന് വേണ്ടി ശരത്ത് നാട്ടിൽ വന്നതിനു ശേഷമാണ് ഞങ്ങൾ തമ്മിൽ നേരിൽ കാണുന്നത്. അതും വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് എന്നുമാണ് ആശാ ശരത്ത് പറഞ്ഞത്. ഇന്ന് ദുബായിൽ എഞ്ചിനീയർ ആയി ജോലി നോക്കുകയാണ് ശരത്ത് ഇപ്പോൾ. ഡാൻസ് സ്കൂളും അഭിനയവും മറ്റുമായി തിരക്കിൽ ആണ് ആശയും.