ആ നിലപാട് സ്വീകരിച്ചതോടെ ഇവരും അതിനു കൂട്ടുനിൽക്കുന്നു എന്ന് മനസിലാക്കാം, ഭാമക്കും സിദ്ധിക്കിനുമെതിരെ ആഷിക് അബു

നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം ആയിരുന്നു നടി ഭാമയെയും സിദ്ധിക്കിനെയും ചോദ്യം ചെയ്‍തത്. എന്നാൽ ഇവർ കൂറ് മാറുക ആയിരുന്നു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.…

നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം ആയിരുന്നു നടി ഭാമയെയും സിദ്ധിക്കിനെയും ചോദ്യം ചെയ്‍തത്. എന്നാൽ ഇവർ കൂറ് മാറുക ആയിരുന്നു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല.
നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്.
bhama-got-married
ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവള്‍ക്കൊപ്പംമാത്രം എന്നാണ് ആഷിക് അബു പ്രതികരിച്ചത്>
തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അം​ഗങ്ങളും നടിമാരുമായ രേവതിയും റിമ കല്ലിങ്കലും സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.
Rima-Kallingal
വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്ന് പോകുന്ന നടിക്കൊപ്പം അവളുടെ സഹപ്രവര്‍ത്തകര്‍ കൂടെ നില്‍ക്കണ്ടതിന് പകരം, കൂറു മാറിയത് സിനിമാ മേഖലയിലുള്ളവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നതിന്റെ ഉദാഹരണമാണെന്ന് നടി രേവതി എഫ്.ബിയില്‍ കുറിച്ചു. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ അടുത്ത സുഹൃത്തായിരുന്ന ഭാമയുടെ ഭാ​ഗത്ത് നിന്ന് അത്തരമൊന്ന് പ്രതീക്ഷിച്ചതല്ലെന്ന് രേവതി പറഞ്ഞു. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ കേസില്‍ നേരത്തെ കുറുമാറിയിരുന്നു. ഇതിനിടെയാണ് സിദ്ദീഖും ഭാമയും കൂറമാറിയത്. കൂറു മാറിയ നടിമാര്‍ ഒരര്‍ഥത്തില്‍ ഇരകളാണെന്നായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം.