ദിലീപിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി കാവ്യ

ഏറെ  വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യ ദിലീപിന്റേത്. വെള്ളിത്തിരയിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ ഏറെ ഞെട്ടൽ ആയിരുന്നു എല്ലാവർക്കും. വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. ഇവർക്കിപ്പോൾ ഒരു മകൾ കൂടിയുണ്ട്,…

ഏറെ  വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യ ദിലീപിന്റേത്. വെള്ളിത്തിരയിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ ഏറെ ഞെട്ടൽ ആയിരുന്നു എല്ലാവർക്കും. വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. ഇവർക്കിപ്പോൾ ഒരു മകൾ കൂടിയുണ്ട്, ദിലീപിന്റെ മകൾ മീനാക്ഷിയും ഇവർക്കൊപ്പമാണ് കഴിയുന്നത്< പത്മാസരോവരം വീട്ടിൽ വളരെ ആഘോഷമാണിപ്പോൾ . ലോക്ക് ഡൗൺ ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെയാണ്. ഇവരുടെ ഓണാഘോഷത്തിന്റെ വാർത്തകളും പുറത്ത് വന്നിരുന്നു.

ഇന്ന് കാവ്യയുടെ പിറന്നാൾ ആണ്.  വീട്ടിൽ മക്കൾക്കൊപ്പം തന്റെ പിറന്നാൾ അക്ഷോഷമാക്കിയിരിക്കുകയാണ് കാവ്യ. താരത്തിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദിലീപും കാവ്യയും വിവാഹിതരാവുകയാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു.

ദിലീപിനും കുടുംബത്തിനുമൊപ്പം സന്തുഷ്ട കുടുംബിനിയായി കഴിയുകയാണ് താരം. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്നായിരുന്നു താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്.
സിനിമാതിരക്കുകളില്‍ നിന്നും മാറി കുടുംബസമേതമായി വീട്ടിലാണ് ദിലീപ്. ലോക് ഡൗണ്‍ സമയത്തായിരുന്നു ചെന്നൈയില്‍ നിന്നും മീനാക്ഷിയും പത്മസരോവരത്തിലേക്ക് എത്തിയത്. ഇവരെ രണ്ടുപേരെയും അരികെ കിട്ടിയ സന്തോഷത്തിലാണ് മഹാലക്ഷ്മയം കാവ്യ മാധവനും. കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്.